നരിപ്പറന്പ് ഹൈവേയില്‍ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച് യുവതി മരിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റു. തലശേരി കോടിയേരി സ്വദേശി ഏലിയന്‍റവിട നിഖിലിന്‍റെ ഭാര്യ കൊല്ലം സ്വദേശിനി സിയ റെജി (30) യാണ് മരിച്ചത്.ഭർത്താവ് നിഖിലിന് ഗുരുതര പരിക്കേറ്റു.
തലശേരിയില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ പോവുകയായിരുന്നു ഇവർ. ഇതിനിടെ ഇവർ സഞ്ചരിച്ച കാർ റോഡരികില്‍ നിർത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇവരോടൊപ്പമുള്ള രണ്ടു വയസുള്ള കുഞ്ഞിന് പരിക്കൊന്നുമില്ല. പൊന്നാനി-കുറ്റിപ്പുറം ബൈപാസില്‍ തവനൂർ പന്തേപാലത്ത് ഇന്നലെ പുലർച്ചെ ആറു മണിയോടെയാണ് അപകടം.
നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

















