തെന്നിന്ത്യന്‍ സിനിമാലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് കണ്ണുമടച്ചു വിളിക്കാന്‍ പറ്റുന്ന ഏറ്റവും അര്‍ഹയായ അഭിനേത്രിയാണ് ഉര്‍വ്വശി. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ഉര്‍വശി തന്റെ കൈയില്‍ ഹാസ്യ കഥാപാത്രങ്ങളും ഇമോഷണല്‍ രംഗങ്ങളുമെല്ലാം ഭദ്രമാണെന്ന് തെളിയിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രവും ഒരേപോലെ ഫലിപ്പിക്കാന്‍ സാധിക്കുന്ന അപൂര്‍വ്വം അഭിനേതാക്കളില്‍ ഒരാളാണ് താരം. സിനിമാപ്രേമികള്‍ ഒറ്റസ്വരത്തില്‍ ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം എന്നും ചാര്‍ത്തിക്കൊടുക്കാറുള്ളത് ഉർവശിയുടേതാണ്.പല സിനിമകളിലും ഉര്‍വ്വശി അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. ചിലതില്‍ ഒറ്റ സീനുകളില്‍ മാത്രം ഉര്‍വ്വശി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ സിനിമകളിലെല്ലാം മറ്റെല്ലാ താരങ്ങളേക്കാള്‍ മുന്നില്‍ കേട്ടിട്ടുള്ളത് ഉര്‍വ്വശിയുടെ പ്രകടനമാണ്.

മോഹന്‍ലാലും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആറാം തമ്ബുരാനില്‍ ഉർവശിയുമുണ്ടെന്നുള്ളത് പലപ്പോഴും കേട്ടിട്ടുള്ള ഒരു കാര്യമാണ്. ‘ഹരിമുരളീരവം’ ഗാനരംഗത്തില്‍ ജഗന്നാഥനു പിടികൊടുക്കാതെ ഓടി മറയുന്ന ഒരു പെണ്‍കുട്ടിയായി ഉര്‍വ്വശിയാണ് പ്രത്യക്ഷപ്പെടുന്നത്. ഇടയ്ക്ക് ക്ലോസപ്പ് ഷോട്ടില്‍ മുഖം മറച്ച്‌ ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ മാത്രം കാണിക്കുന്നത് ഉര്‍വ്വശിയുടേതാണ്. ആ ഗാനരംഗം ഇറങ്ങിയതു മുതല്‍ ആ പെണ്‍കുട്ടി പ്രേക്ഷകരെ സംബന്ധിച്ചൊരു മിസ്റ്ററി ഗേളായിരുന്നു. ഉർവശിയുടെ കണ്ണുകള്‍ പോലെയുണ്ടല്ലോ എന്ന് സിനിമയിറങ്ങിയ കാലം മുതല്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആറാം തമ്ബുരാന്റെ വിക്കിപീഡിയ പേജിലും അഭിനേതാക്കളുടെ പട്ടികയില്‍ ഉർവശിയുടെ പേരുമുണ്ട്.ഇപ്പോഴിതാ ഉർവശി തന്നെ ആ സംശയം ദുരീകരിക്കുകയാണ്. ”ആറാം തമ്ബുരാനില്‍ മധുമൊഴി രാധേ… എന്നു തുടങ്ങുന്ന ഗാനരംഗത്തില്‍ ആ ഓടുന്നത് ചേച്ചിയല്ലേ?…” എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി നല്‍കിയാണ് ഉർവശി ഇക്കാര്യം പറഞ്ഞത്.”ഓടുന്നത് ഞാനല്ല. പക്ഷേ ആ കണ്ണുകള്‍ എന്റേതാണ്. എന്റെ ഏതോ സിനിമയില്‍ നിന്നും എടുത്തിട്ടതാണ്. അതും കണ്ടുപിടിച്ചോ നിങ്ങള്‍? അന്നൊന്നും ആരും കണ്ടുപിടിച്ചിരുന്നില്ല…” എന്നാണ് ഉര്‍വശി നര്‍മ്മത്തില്‍ ചാലിച്ച്‌ പറഞ്ഞ മറുപടി. ഉര്‍വശിയുടെ മറുപടി കേട്ട് ആരാധകര്‍ തങ്ങളുടെ സംശയം സത്യം തന്നെയായിരുന്നല്ലോ എന്ന് കമന്റുകളിലൂടെ കുറിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പുതിയ ചിത്രം ‘എല്‍. ജഗദമ്മ എഴാംക്ലാസ് ബി’യാണ്. റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ശിവപ്രസാദ് തന്നെയാണ്. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനില്‍, ശൈലജ അമ്ബു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക