കഴിഞ്ഞ ദിവസമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പുതിയ ജുവലറിയുടെ ഉദ്ഘാടനം കാസർകോട്ട് നടന്നത്. സിനിമാതാരം അമല പോള്‍, സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ഡോളി ചായ്‌വാലെ എന്നിവർ ചേർന്നാണ് ജുവലറിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങില്‍ വച്ച്‌ നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി മോളി കണ്ണമാലിക്ക് ചികിത്സാ സഹായവും ബോചെ നല്‍കിയിരുന്നു. മോളി കണ്ണമാലിക്ക് പണം നല്‍കുക മാത്രമല്ല ബോബി ചെമ്മണ്ണൂർ ചെയ്തത്. നടിയുടെ വലിയൊരു ആഗ്രഹം കൂടി അദ്ദേഹം സാധിപ്പിച്ചുകൊടുത്തു.

അതിനെക്കുറിച്ച്‌ ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. ‘എന്നോട് എന്റെ സ്റ്റാഫ് വന്നുപറഞ്ഞു, മോളി ചേച്ചിക്ക് റോള്‍സ് റോയിസില്‍ കയറാൻ അഗ്രഹമുണ്ടെന്ന്. അതും ബോച്ചെയുടെ കൂടെത്തന്നെ കയറണമെന്ന്. അതിനെന്താ റോള്‍സ് റോയിസില്‍ നമുക്ക് ഒന്നിച്ച്‌ പോരാമെന്ന് ഞാൻ സ്റ്റാഫിനോട് പറഞ്ഞു.ഇപ്പോള്‍ ആഗ്രഹം മാറിയോ’- അദ്ദേഹം ചോദിച്ചു. മാറിയെന്നായിരുന്നു മോളി കണ്ണമാലിയുടെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ. വൈറല്‍ താരം ഡോളി ചായ്‌വാലെയുമായി ചേർന്നാണ് പ്രഖ്യാപനം, തന്റെയും ഡോളി ചായ്‌വാലെയുടെയും ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നവരില്‍ ഒരാള്‍ക്ക് ബെൻസ് കാർ ഫ്രീയായി നല്‍കുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇതിനായി രണ്ട് പേജുകള്‍ ഫോളോ ചെയ്യുന്നതിനൊപ്പം മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട്.

രണ്ട് സുഹൃത്തുക്കളെ മെൻഷൻ ചെയ്യുക, വീഡിയോ അഞ്ചുപേർക്ക് ഷെയർ ചെയ്യുക തുടങ്ങിയവാണ് പ്രധാന നിബന്ധനകള്‍. പ്രഖ്യാപനം ഇതിനോടകം ആളുകള്‍ എറ്റെടുത്തു കഴിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ബോചെയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിലും വർദ്ധനയുണ്ട്. ഏപ്രില്‍ 17ന് വിജയിയെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബെൻസില്‍ മാത്രം ഒതുക്കില്ലെന്നും അടുത്ത ഗിവ് എവേയുടെ വിവരങ്ങള്‍ ഉടൻ തന്നെ പുറത്തുവിടുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക