ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആയിരുന്നു യുവ സീരിയല്‍ നടിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒഡിഷന്റെ പേരില്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ചെയ്ത നടിയുടെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് തട്ടിപ്പ് മനസിലായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് നടി അഭ്യർത്ഥിക്കുന്നുണ്ട്. താനുമൊരു പെണ്‍കുട്ടിയാണെന്നും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സംഭവമാണെന്നും ഇവർ കുറിക്കുന്നു.’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങള്‍ തമാശ ആയിരിക്കാം. പക്ഷേ എനിക്കും എന്നോട് അടുപ്പമുള്ളവർക്കും ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച്‌ ബുദ്ധിമുട്ട സമയവും കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമേറിയ സംഭവവുമാണ്. ഞാനുമൊരു പെണ്‍കുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. ഒപ്പമുള്ളവർക്കും അതുണ്ട്. നിങ്ങളതിനെ കൂടുതള്‍ വഷളാക്കുകയാണ്. എല്ലാം ഇങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുകയാണ്. ഇനി അത്രയും നിർബന്ധമാണെങ്കില്‍ നിങ്ങളുടെ ഇതിലില്ലഓഅമ്മയുടെയോ പെങ്ങളുടെയോ കാമുകിയുടെയോ വീഡിയോകള്‍ പോയി കാണൂ. അവരും പെണ്ണാണ്. എന്റേത് പോലെ അവർക്കും ശരീരമുണ്ട്. അവരുടെ വീഡിയോകള്‍ പോയി കണ്ട് ആസ്വദിക്കൂ’, എന്നാണ് ഒരു സ്റ്റോറിയില്‍ നടി കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക