താനെ:മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽമാർച്ച്‌ 29 ശനിയാഴ്ച കല്യാൺ-ഡോമ്പിവിലിയിൽ.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം മാർച്ച് 29 ശനിയാഴ്ച വൈകുന്നേരം 4.00 മണിക്ക് കല്യാൺ വെസ്റ്റിൽ കടക് പാടയിലുള്ള കേബ്രിയ ഇന്റർനാഷണൽ സ്കൂളിൽ വച്ചു നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താഴെ തട്ടിലുള്ള പ്രവർത്തകർക്ക് പ്രിയങ്കരനായ ഹർഷവർദ്ധൻ സപ്കാൽ സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനായതിനു ശേഷം കല്യാൺ ഡോമ്പിവിലി ജില്ലാ കമ്മിറ്റിയിൽ തന്റെ പ്രഥമ സന്ദർശനമാണ് ശനിയാഴ്ച നടത്തുന്നത്.

അതേസമയം ‘ കല്യാൺ ഡോമ്പിവിലിയിലുള്ള മലയാളി കോൺഗ്രസ്സ് പ്രവർത്തകരും, ജില്ലാ നേതാക്കളും സംസ്ഥാന നേതൃത്വവുമായി തുറന്ന ആശയ വിനിമയത്തിനുള്ള അവസരം ഉചിതമായി ഉപയോഗപെടുത്തണമെന്ന്’ മലയാളിയും, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസ്സ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക