ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ലിൻഡ.ഹള്‍ക്ക് സെക്സ് അഡിക്ടാണെന്നും നുണയനാണെന്നും ലിൻഡ ആരോപിച്ചു.

36-കാരിയായ മകള്‍ മാതാപിതാക്കളില്‍ നിന്ന് അകന്ന് കഴിയുകയാണെന്നും കുടുംബത്തിന്റെ തകർച്ചയ്ക്ക് കാരണം ഹള്‍ക്കാണെന്നും ലിൻഡ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിൻഡയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞാൻ ഇതുവരെ എന്റെ ഈ കരയുന്ന മുഖം കാണിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ടെറിയുമായുള്ള വിവാഹശേഷം ഞാൻ കടന്നുപോയ സാഹചര്യങ്ങളെ കുറിച്ച്‌ സത്യസന്ധമായി പറയേണ്ടിയിരിക്കുന്നു. ഞാൻ ഇങ്ങനെ വിഷമിച്ചിരിക്കാൻ തുടങ്ങിയിട്ട് 20 വർഷമായി. സാഹചര്യം മെച്ചപ്പെടുന്നതേയില്ല. തിരിച്ചുവരുന്നതിനും ഒരു കുടുംബമായി തുടരുന്നതിനും അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയെന്നും ലിൻഡ പറഞ്ഞു. ഹള്‍ക്ക് ഹോഗൻ നുണയനും സെക്സ് അഡിക്ടുമാണെന്നും ലിൻഡ തുറന്നടിച്ചു.

മകളുടെ വിവാഹം കഴിഞ്ഞു. ഇരട്ടകുട്ടികളുമുണ്ട്. അവള്‍ ഞങ്ങളോട് പറഞ്ഞില്ല. അവള്‍ ടെറിയുമായി രൂക്ഷമായ തർക്കത്തിലേർപ്പെട്ടിരുന്നു. അതെങ്ങനെയാണ് ഞാനുമായുള്ള ബന്ധത്തില്‍ പ്രതിഫലിച്ചതെന്നറിയില്ല. എന്നെയും അവള്‍ ഒഴിവാക്കി. ഞാൻ അവളോട് സംസാരിച്ചിട്ട് എട്ടുവർഷത്തോളമാകുന്നു. – വീഡിയോയില്‍ ലിൻഡ പറഞ്ഞു. അതേസമയം ജീവിതത്തിലെ ആകെയുള്ള സന്തോഷം മകൻ നിക്ക് ഹോഗനാണെന്നും അവർ പറഞ്ഞു.

1983-ലായിരുന്നു ഹള്‍ക്കും ലിൻഡയും വിവാഹിതരാകുന്നത്. ആ ബന്ധം 26 വർഷം നീണ്ടു നിന്നു. എന്നാല്‍ 2009-ല്‍ ഇരുവരും വേർപിരിഞ്ഞു. തൊട്ടടുത്ത വർഷംതന്നെ ഹള്‍ക്കിന്റെ രണ്ടാം വിവാഹവും നടന്നു. ജെന്നിഫർ മക്ഡാനിയലായിരുന്നു രണ്ടാം ഭാര്യ. എന്നാല്‍ 11 വർഷത്തിന് ശേഷം 2021-ല്‍ ഇരുവരും വിവാഹമോചനം നേടി. ഇതിന് ശേഷം 2023-ല്‍ യോഗ ഇൻസ്ട്രക്ടറായ സ്കൈ ഡെയ്ലി എന്ന യുവതിയെയും വിവാഹം കഴിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക