കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്.തൊടുപുഴയിലെ ബന്ധു വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ മുതല്‍ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി.
ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാല്‍ പഞ്ചായത്ത് ഓഫീസില്‍ എത്തിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
കിഴവങ്കുളം ജംഗ്ഷനില്‍ നിന്ന് ബിസ്മി ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





