തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ വേതനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗ്രാമവികസന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

നിലവില്‍ 346 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം ലഭിക്കുന്നത്. 6.65 ശതമാനമാണ് വർദ്ധന.ദേശീയ തലത്തില്‍ രണ്ട് മുതല്‍ ഏഴ് ശതമാനം വരേയാണ് വർദ്ധനവ്. പുതിക്കിയ നിരക്ക് പ്രകാരം ഏറ്റവും കൂടുതല്‍ വേതനം ഹരിയാനയിലാണ്. 400 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം പ്രതിദിനം 400 രൂപയില്‍ എത്തുന്നത് ഇതാദ്യമായാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനങ്ങളുടെ പുതുക്കിയ വേതനം

ഗോവ- 378

ആന്ധ്രാപ്രദേശ്- 307 രൂപ

ബീഹാർ- 255 രൂപ

ഹരിയാന- 400 രൂപ

ജാർഖണ്ഡ്- 255 രൂപമധ്യപ്രദേശ്- 261 രൂപ

മഹാരാഷ്‌ട്ര- 312 രൂപ

പഞ്ചാബ്- 346 രൂപ

രാജസ്ഥാൻ- 281 രൂപ

പശ്ചിമ ബംഗാള്‍- 260 രൂപതെലങ്കാന- 307 രൂപ

തമിഴ്നാട്- 336 രൂപ

മേഘാലയ- 272 രൂപ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക