ആശാ വർക്കർമാരെ സർക്കാർ പരിഹസിക്കുകയാണെന്ന് നടൻ ജോയ് മാത്യൂ . സ്ത്രീകളെ അപഹസിക്കുന്നു , ചർചയ്‌ക്കും വിളിക്കുന്നില്ല .ആശാ വർക്കാർമാരോട് സർക്കാർ മുഷ്ക് കാണിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു.
സംസ്ഥാനത്ത് ജനാധിപത്യരീതി നടപ്പാക്കുന്നില്ല . യുവജന സംഘടനകള്‍ പാർട്ടിയുടെ അടിമകള്‍ . സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകള്‍ .ആമസോണ്‍ കാടുകള്‍ കത്തിയാല്‍ ബ്രസീല്‍ എംബസിയ്‌ക്ക് മുന്നില്‍ പോയി സമരം ചെയ്യും . അപ്പോഴായിരിക്കും ബ്രസീല്‍ എംബസി പോലും ആമസോണ്‍ കാടുകള്‍ കത്തിയ കാര്യം അറിയുക.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഫെയ്സ്ബുക്കില്‍ വലിയ വിപ്ലവം ഒക്കെ എഴുതും . അവർക്കൊന്നും ആശമാരുടെ കാര്യത്തില്‍ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ, ബോധമോ ഇല്ല . തമിഴ്നാട്ടില്‍ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















