തമിഴ്നാട്ടില്‍ മറ്റൊരു നടിക്കും ലഭിക്കാത്ത പേരും പെരുമയും നേടിയെടുത്ത നടിയാണ് ഖുശ്‌ബു സുന്ദർ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടിക്കായി ആരാധകർ ക്ഷേത്രം പണിഞ്ഞത്.എന്നാല്‍ ചില പരാമർശങ്ങള്‍ നടത്തിയതോടെ തമിഴ്നാട്ടില്‍ നടിയോടുളള ആരാധന കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കുകയായിരുന്നു.
ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ഖുശ്‌ബുവിന്റെ ജീവിതത്തില്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലാണ് അഷ്‌റഫ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
‘സംവിധായകൻ ഫാസിലിന്റെ മേക്കപ്പ്മാനായിരുന്ന പി എൻ മണിയാണ് ഖുശ്ബുവിനെ സിനിമയില്‍ അവതരിപ്പിച്ചത്. ചിന്നത്തമ്ബി എന്ന് പ്രഭു നായകനായ ചിത്രത്തില്‍ അഭിനയിച്ചതോടെ അവർ തമിഴ്നാട്ടുകാരുടെ പ്രിയതാരമായി മാറി. തമിഴ്നാടിന്റെ പല ഭാഗത്തുനിന്ന് നൂറുകണക്കിന് ആരാധകരാണ് ദിവസവും ഖുശ്ബുവിനെ കാണാനായി ചെന്നൈയിലേക്ക് എത്തിയിരുന്നത്. അവരുടെ വീടിന് മുൻപില്‍ എപ്പോഴും ജനക്കൂട്ടം ഉണ്ടാകും. അത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ചെറുപ്പക്കാർ അവരുടെ രക്തം കൊണ്ട് ഖുശ്ബുവിന് കത്തെഴുതി.
ചരിത്രത്തില്‍ ആർക്കും ലഭിക്കാത്ത ഭ്രാന്തമായ ആരാധനയാണ് അവർക്ക് ലഭിച്ചത്. അവരെ ദേവതയാക്കി ആരാധകർ അമ്ബലം പണിതു. അമ്ബലം മാത്രമല്ല ഒരു സിനിമാ നടിയുടെ പേരില്‍ ആദ്യമായി ഭക്ഷണം വിപണിയില്‍ എത്തുന്നത്. അത് വൻവിജയമായിരുന്നു. കൂടാതെ അവരുടെ പേരില്‍ ആഭരണങ്ങളും സാരികളും വിപണിയില്‍ എത്തി. മഹാരാഷ്ട്രയിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തില്‍ ജനിച്ച വ്യക്തിയാണ് ഖുശ്‌ബു. പ്രഭുവുമായുളള പ്രണയബന്ധം വലിയ ചർച്ചയായിരുന്നു. ആ പ്രണയവാർത്ത തമിഴ് പത്രങ്ങള്‍ അച്ചടിച്ച് ആഘോഷമാക്കി. അവർ ഉടൻ വിവാഹിതരാകുമെന്നും വിവാഹിതരായി കഴിഞ്ഞുവെന്നും തരത്തിലുളള വാർത്തകളാണ് പ്രചരിച്ചത്.
ഈ ബന്ധം പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശനും കുടുംബത്തെയും അസ്വസ്ഥമാക്കി. പ്രഭു ആ സമയത്ത് വിവാഹിതനായിരുന്നു. പിന്നീട് പ്രഭുവും ശിവാജി ഗണേശനും തമ്മില്‍ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഒടുവില്‍ പ്രഭു ആ ബന്ധത്തില്‍ നിന്ന് പിൻമാറുകയായിരുന്നു. ഖുശ്ബു ഒമ്ബത് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകള്‍ എല്ലാം അവർക്ക് എഴുതാനും വായിക്കാനും അറിയാമെന്നാണ് അവകാശപ്പെടുന്നത്. രജനികാന്തിനെ കണ്ടുമുട്ടുമ്ബോള്‍ അവർ മറാത്തി ഭാഷയിലാണ് സംസാരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്.
ജയറാം നായകനായി സുന്ദർ സി സംവിധാനം ചെയ്ത മുറൈ മാമൻ എന്ന ചിത്രത്തില്‍ അവർ അഭിനയിച്ചിരുന്നു. അങ്ങനെ സുന്ദറുമായി ഖുശ്ബു പ്രണയത്തിലായി. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവില്‍ അവർ വിവാഹം കഴിച്ചു. ഇതിനിടയിലാണ് അവർ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഒരുപക്ഷെ നടിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ വിജയം കണ്ടായിരിക്കാം ഖുശ്ബു തീരുമാനമെടുത്തത്. അങ്ങനെ ഡിഎംകെയില്‍ ചേർന്നു.അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോണ്‍ഗ്രസില്‍ പ്രവേശിച്ചു. ഒടുവില്‍ ബിജെപിയിലെത്തി.
തനിക്ക് ശരിയെന്ന് തോന്നുന്നത് അപ്പോള്‍ തന്നെ വിളിച്ച് പറയുന്ന സ്വഭാവമായിരുന്നു അവരുടേത്. അത് മറ്റുളളവരെ എങ്ങനെ ബാധിക്കുമെന്ന ചിന്തയില്ല. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തോടെ ഖുശ്ബു ഉണ്ടാക്കി വച്ച സല്‍പ്പേര് തകർന്നു. പെണ്‍കുട്ടികള്‍ വിവാഹത്തിന് മുൻപ് ലൈംഗികബന്ധത്തിലേർപ്പെടുന്നത് തെറ്റല്ല എന്നായിരുന്നു ഖുശ്ബു പറഞ്ഞത്, സുരക്ഷിതമായ ലൈംഗികബന്ധമായിരിക്കണമെന്നാണ് ഖുശ്‌ബു പറഞ്ഞത്. ഇത് തമിഴ്നാട്ടില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ സ്ത്രീകള്‍ പ്രതിഷേധിച്ചു.തലമുറകളെ വഴിതെറ്റിക്കാൻ വന്നവള്‍ എന്ന് വിമർശിച്ചു. അമ്ബലം പണിതവർ ചൂല്‍ക്കെട്ടുകളുമായി പ്രതിഷേധിച്ചു. ഖുശ്ബുവിനെതിരെ 22 കേസുകള്‍ ഉണ്ടായി. ഒടുവില്‍ അവർ കോടതിയില്‍ കീഴടങ്ങി. ഇതോടെ അവരുടെ പേരിലുളള അമ്ബലങ്ങള്‍ തച്ചുടച്ച് കുട്ടികള്‍ക്കുളള കളിസ്ഥലങ്ങള്‍ പണിതു’- അഷ്‌റഫ് പറഞ്ഞു.






