മുനമ്ബത്ത് ജുഡീഷ്യല്‍ കമീഷനെ നിയമിച്ച സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റേതാണ് നടപടി.കമീഷനെ നിയമിച്ചതിലെ സാധുത ചോദ്യം ചെയ്താണ് വഖഫ് സംരക്ഷണ വേദി ഹരജി നല്‍കിയിരുന്നത്.
കമീഷനെ നിയമിച്ചത് വഖഫ് നിയമം കണക്കിലെടുക്കാതെയാണെന്നും സർക്കാർ യന്ത്രികമായി പ്രവർത്തിച്ചു എന്നും കോടതി നിരീക്ഷിച്ചു. നിയമനം യുക്തി സഹമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
-->
വഖഫ് ട്രൈഫ്യൂണിലിന് മുന്നില്‍ കേസ് പരിഗണനിയിലാണ്. വിവിധ സിവില്‍ കോടതികള്‍ ഇത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞതാണ്. ഹൈകോടതിയും ഇത് ശരിവെച്ചതാണ്. ഇക്കാര്യങ്ങള്‍ നിലനില്‍ക്കുമ്ബോള്‍ ഇത് മറികടക്കാൻ കമീഷന് അധികാരമില്ല. വിഷയത്തില്‍ കമ്മീഷനെ നിയമക്കാൻ സർക്കാരിന് അധികാരമുണ്ട്. ഇത് ജുഡീഷ്യല്‍ പുനരവലോകനത്തിന് വിധേയമാണ്. വഖഫ് ബോർഡും ട്രിബൂണലുമാണ് വിഷയം തീർപ്പാക്കേണ്ടത്. കമീഷന് തർക്കത്തില്‍ ഇടപെടാൻ അധികാരം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷന്‍റെ കണ്ടെത്തലുകളും നിരീക്ഷണങ്ങളും വഖഫ് ട്രിബ്യൂനല്‍ തീരുമാനത്തെ സ്വാധിനിക്കരുതെന്നും കമീഷൻ റിപ്പോർട്ടിന്മേല്‍ നടപടികള്‍ പാടില്ലെന്നും ബച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
അപ്പീല്‍ പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കും -ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
ജുഡീഷ്യല്‍ കമീഷൻ നിയമനം റദ്ദാക്കിയ നടപടിയില്‍ പ്രതികരിക്കേണ്ടത് സര്‍ക്കാറാണെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞു. കമീഷനെ നിയമിച്ചത് സർക്കാറാണ്. അപ്പീല്‍ പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക