മുംബൈ:മഹാരാഷ്ട്രയിൽ ഭരണ കക്ഷി മുന്നണിയായ മഹായുതിയിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ്. ഇടഞ്ഞു നിൽക്കുന്ന ഏക്നാഥ് ഷിന്ദെയെയും എൻസിപി അജിത് പവാർ പക്ഷത്തേയും സഖ്യത്തിൽനിന്ന് അടർത്തിമാറ്റാനാണ് ലക്ഷ്യമിടുന്നത്. ഏക്നാഥ് ഷിന്ദെയും അജിത് പവാറും കോൺഗ്രസിൽ ചേരുകയാണെങ്കിൽ ഇരുവർക്കും തവണ വ്യവസ്ഥയിൽ മുഖ്യമന്ത്രിയാകാമെന്ന് കോൺഗ്രസ് നേതാവ് നാന പട്ടോലെ വാഗ്ദാനം നൽകി.

മഹാരാഷ്ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സർക്കാരിൽ കുറച്ചുനാളുകളായി തർക്കങ്ങളുണ്ട്. എൻസിപി അജിത് പവാർ പക്ഷവും ശിവസേന ഷിന്ദെ വിഭാഗവും സഖ്യത്തിൽ അസ്വസ്ഥരെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിന് പിന്നാലെയാണ് ഇരുപക്ഷത്തെയും തങ്ങളുടെ ഭാഗമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘നിലവിൽ സർക്കാരിലും സഖ്യത്തിലും അജിത് പവാറിന്റേയും ഏക്നാഥ് ഷിന്ദെയുടേയും അവസ്ഥ അത്ര നല്ലതല്ല. അവരവിടെ ശ്വാസംമുട്ടിയാണ് കഴിയുന്നത്. ഞങ്ങൾ അവർക്ക് പിന്തുണ നൽകും. മുഖ്യമന്ത്രി സ്ഥാനത്തിനായി അവർക്കിടയിലുള്ള പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിക്കും. ഇരുവരേയും ഞങ്ങൾ മുഖ്യമന്ത്രി ആക്കും. തവണ വ്യവസ്ഥയിൽ ഞങ്ങൾ അവർക്ക് മുഖ്യമന്ത്രി സ്ഥാനം നൽകും. ബിജെപി ഒരിക്കലും അവരെ മുഖ്യമന്ത്രിയാക്കാൻ പോകുന്നില്ല’ – മഹാരാഷ്ട്ര പിസിസി മുൻ പ്രസിഡന്റ് പട്ടോലെ പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദർ ഫഡ്നവിസും ഷിന്ദെയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെയാണ് പട്ടോലെയുടെ പ്രസ്താവന. മുൻ മഹായുതി സർക്കാർ കാലത്ത്, ഷിന്ദെ മുഖ്യമന്ത്രി ആയിരിക്കെ ആരംഭിച്ച പല പദ്ധതികളും കഴിഞ്ഞ രണ്ടാഴ്ചകളിലായി ഫഡ്നവിസ് റദ്ദാക്കി വരുന്നതായുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. നാസിക്, റായ്ഗഡ് ജില്ലകളുടെ ചുമതല മന്ത്രിമാർക്ക് കൈമാറുന്ന വിഷയത്തിലും ഷിന്ദെ അസ്വസ്ഥനാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസ് നേതാവ് വിജയ് വാജെറ്റിവാറും ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത്തും പട്ടോളിന്റെ പ്രസ്താവനയെ പിന്തുണച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക