ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെ‌ട്ടാണ് യോഗം ചേരുക.

പല സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തില്‍ ക്രമക്കേട് ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇനി പരാതികള്‍ ഉണ്ടാകാതിരിക്കാനാണ് അടിയന്തരമായി യോഗം ചേർന്ന് വേണ്ട നടപടികള്‍ സ്വീകരിക്കാനായി നീക്കം തുടങ്ങിയത്. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാല്‍ ക്രമക്കേട് ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021-ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. 66 കോടിയോളം ആളുകളുടെ ആധാർ നമ്ബർ ശേഖരിച്ചിരുന്നു. എന്നാല്‍ ഇവരാരും തന്നെ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി.

ചൊവ്വാഴ്ചയാണ് യോഗം ചേരുന്നത്. മൂന്ന് മാസത്തിനുള്ളില്‍ പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ ചർച്ച ചെയ്യും. ആഭ്യന്തര സെക്രട്ടറി, ലെജിസ്ലേറ്റീവ് സെക്രട്ടറി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് എന്നിവർ യോഗത്തില്‍ പങ്കെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക