മീനച്ചിലാറ്റിന്റെ തീരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. കോട്ടയം പൂഞ്ഞാർ കാവുംകടവ് പാലത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.അയല്‍വാസിയാണ് ചെടി കണ്ടത്. തുടർന്ന് സംശയം തോന്നിയതോടെ ഇയാള്‍ എക്സൈസിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായതിന്റെ 100 മീറ്റർ അകലെയാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ പക്കല്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. രാത്രിയില്‍ വഴിയില്‍ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സമീപത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക