മുംബൈ:പാല്‍ഘറില്‍ സ്യൂട്ട്‌കെയ്‌സിനുള്ളിലാണ് അറുത്തുമാറ്റിയ നിലയില്‍ യുവതിയുടെ തല കഴിഞ്ഞ തിങ്കളാഴ്ച കണ്ടെത്തിയത്.
മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ലെങ്കിലും ഇവർ ആരെന്ന് ഉടൻ തിരിച്ചറിയുമെന്നാണ് പോലിസ് നൽകുന്ന വിവരം.
ഫൊറന്‍സിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തിയിരുന്നു.
മുംബൈ-ഗോവ ഹൈവേയിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയ സ്ത്രീയുടെ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, പ്രാഥമികാന്വേഷണത്തിൽ, മൃതദേഹം കണ്ടെത്തുന്നതിന് 10 ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു. “പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുന്നു, എന്നിരുന്നാലും, കൊലപാതകം 10 ദിവസം മുമ്പായിരിക്കാമെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. പ്രായം 25 നും 30 നും ഇടയിൽ ആയിരിക്കുമെന്നും കരുതപ്പെടുന്നു,” പെൻ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ സന്ദീപ് ബാഗുൽ പറഞ്ഞു.
വലതുകൈയിൽ ‘എ’ എന്ന ടാറ്റൂ അടയാളപെടുത്തിയിട്ടുണ്ട് എന്നും , അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കാണാതായവരുടെ പരാതികൾ പരിശോധിച്ച് മരിച്ച സ്ത്രീയെ തിരിച്ചറിയാൻ ശ്രമിക്കുന്നതായും പോലിസ് അറിയിച്ചു.
റായ്ഗഡ് ജില്ലയിലെ പെൻ താലൂക്കിലെ ദുർഷെത് ഗ്രാമത്തിനടുത്തുള്ള മുംബൈ-ഗോവ ഹൈവേയ്ക്ക് സമീപമുള്ള ഒരു സ്യൂട്ട്കേസിനുള്ളിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധം കാരണം ഗ്രാമവാസികൾ നോക്കിയപ്പോഴാണ് റോഡരികിലെ ഒരു കുഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വലിയ സ്യൂട്ട്കേസ് കണ്ടത്.അതിൽ എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച അവർ പോലീസിനെ അറിയിച്ചു.
നൈറ്റ് ഗൗൺ ധരിച്ച നിലയിൽ ഉള്ള മൃതദേഹത്തിൽഒരു വള, ഒരു വിരലിൽ മോതിരം, വലതു കൈയിൽ പച്ചകുത്തിയിരുന്ന ഒരു ചിത്രം എന്നിവയും ഉണ്ടായിരുന്നു.





