മുംബൈ: നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭസംഘം പിടിയിൽ. മുംബൈ പവായിലെ ഹോട്ടലിൽനിന്നാണ് പെൺവാണിഭസംഘത്തെ പിടികൂടിയത്. സംഘത്തിന്റെ കെണിയിൽ കുടുങ്ങിയ നാല് നടിമാരെയും പോലീസ് മോചിപ്പിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയത്. സംഘത്തിലെ പ്രധാനിയായ ശ്യാം സുന്ദർ അറോറയെയും ഇയാളുടെ സഹായിയെയും പോലീസ് റെയ്ഡിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് നടിമാർ ഉൾപ്പെടെയുള്ള യുവതികളെ പെൺവാണിഭസംഘത്തിൽ കുടുക്കിയതെന്നാണ് പോലീസ് പറയുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഹിന്ദി സീരിയലുകളിലടക്കം അഭിനയിച്ച നടിമാരെയാണ് ശ്യാം സുന്ദർ അറോറ പെൺവാണിഭസംഘത്തിൽ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





