മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഗർഭിണി ആശുപത്രിയില്‍ മരിച്ചു. അങ്ങാടിപ്പുറം വലമ്ബൂർ മേലെ പൂപ്പലത്തെ കുറ്റീരി ആഷിർ റഹ്മാന്റെ ഭാര്യ ആയിഷ രഹനയാണ് (33) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
എട്ടു മാസം ഗർഭിണിയായിരുന്നു. ജൂനിയർ ചേമ്ബർ ഇന്റർ നാഷണല്‍ (ജെ. സി. ഐ) ട്രൈനർ ആയിരുന്നു. തിരൂർക്കാട് തോണിക്കര പരേതനായ ഉരുണിയൻ ഹുസൈന്റെ മകളാണ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മക്കള്‍ : മല്‍ഹ ഫെമിൻ, മിഷാല്‍. വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ടൗണ്‍ ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്ക്കാര ശേഷം പാതായ്ക്കരയിലെ ഖബർസ്ഥാനില്‍ ഖബറടക്കം നടത്തി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







