പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയത് മാല ചോദിച്ചിട്ടു തരാത്തതിനാലാണെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍.കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല, അതുകൊണ്ടു കൊന്നതെന്നാണ് അഫാന്‍ പൊലീസിനോട് പറഞ്ഞത്. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പൊലീസിനോട് പറഞ്ഞത്.

കൊലപാതകത്തിന് ശേഷം മാല ഊരിയെടുത്ത് വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചുവെന്നും അഫാന്‍ പറഞ്ഞു. അഫാനുമായി പൊലീസ് നാളെ കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹീം പോലീസിനോട് പറഞ്ഞു. നെടുമങ്ങാട് രജിസ്ട്രേഷനുള്ള ഫോക്സ്വാഗണ്‍ വാഹനമാണ് നഷ്ടമായത്. കാര്‍ അഫാന്‍ പണയം വെച്ചതാകാം എന്നാണ് നിഗമനം. ഈ കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക