യു.കെയില്‍ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെ ആക്രമണശ്രമം. ലണ്ടനിലെ സ്വതന്ത്ര നയസ്ഥാപനമായ ചതം ഹൗസില്‍ നടത്തിയ ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.പിന്നില്‍ സിഖ് തീവ്രവാദ സംഘടനയായ ഖലിസ്ഥാൻ വാദികളാണെന്നാണ് റിപ്പോർട്ട്.

ലണ്ടൻ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച്‌ ഒരാള്‍ ജയശങ്കറിന്റെ വാഹനത്തിലേക്ക് പാഞ്ഞുകയറുകയും ഇന്ത്യൻ പതാക കീറുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സമയം ഖലിസ്ഥാൻ അനുകൂലികള്‍ വേദിക്ക് പുറത്ത് തടിച്ചുകൂടി ഖലിസ്ഥാൻ പതാക വീശി ജയശങ്കറിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഇവർ മന്ത്രിയുടെ സംസാരം തടസ്സപ്പെടുത്താൻ ശ്രമിച്ചതായും വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാർച്ച്‌ നാലു മുതല്‍ ഒമ്ബതുവരെ യു.കെയില്‍ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് ജയ്‌ശങ്കർ. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധ സഹകരണം എന്നീ മേഖലകളില്‍ ഇന്ത്യ-യുകെ സമഗ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് യാത്ര. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും. പ്രധാന ഭൗമരാഷ്ട്രീയ വിഷയങ്ങള്‍, സുരക്ഷാ സഹകരണം, ഉഭയകക്ഷി വ്യാപാര കരാറുകള്‍ എന്നിവ ചർച്ചകളില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

മാർച്ച്‌ ആറുമുതല്‍ മുതല്‍ ഏഴു വരെ അയർലണ്ടിലേക്ക് പോകും. ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. അയർലണ്ടിലെ ഇന്ത്യൻ പ്രവാസികളുമായും ആശയവിനിമയം നടത്തും.

അതിനിടെ, മന്ത്രിക്കെതിരെ നടന്ന ഖലിസ്ഥാൻ ആക്രമണ ശ്രമം വിദേശത്തുള്ള ഇന്ത്യൻ നയതന്ത്രജ്ഞർക്കില്‍ സുരക്ഷാ കാര്യത്തില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങള്‍ പതിവായ രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദർശനവേളയില്‍ ഇന്ത്യൻ നയതന്ത്രജ്ഞർ ഭീതിയിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക