മുംബൈ:സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്ന എല്ലാവരെയും തീവ്രവാദിയായി കണക്കാക്കണമെന്നും പാർട്ടി വ്യത്യാസമില്ലാതെ പരസ്യമായി തൂക്കിലേറ്റണമെന്നും ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ ആവശ്യപ്പെട്ടു.
കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ തുടർന്നാണ് ജൂനിയർ താക്കറേയുടെ പ്രതികരണം.തുടർന്ന് ഞായറാഴ്ച പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു.
പ്രതി തൻ്റെ മകളെയും സുഹൃത്തുക്കളെയും ഉപദ്രവിക്കുക മാത്രമല്ല, പോലീസുകാരോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന് ഖഡ്‌സെ പറഞ്ഞു. സംഭവത്തിൻ്റെ വീഡിയോയും പ്രതികൾ പകർത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
എൻ്റെ മകളും അവളുടെ സുഹൃത്തുക്കളും ഒരു മഹാശിവരാത്രി ക്ക് പോയി, അവിടെ ചിലർ അവരെ ശല്യപ്പെടുത്തി. പോലീസ് കാരോടും മോശമായി പെരുമാറി. പോലീസ് കാവലിൻ്റെ സാന്നിധ്യത്തിൽ പോലും ഉപദ്രവിക്കാനും വീഡിയോ റെക്കോർഡുചെയ്യാനുമുള്ള ധൈര്യം അവർക്കുണ്ടായിരുന്നു. മറ്റ് സ്ത്രീകളോടും പരാതികൾ സമർപ്പിക്കാൻ ഖഡ്‌സെ അഭ്യർത്ഥിച്ചു. “എൻ്റെ മകൾക്കും അവളുടെ സുഹൃത്തുക്കൾക്കും നേരിട്ട സംഭവം അപലപനീയമാണ്. ഇത്തരത്തിൽ കഷ്ടപ്പെടുന്ന ഒരുപാട് അമ്മമാർ ഉണ്ടാകാം. അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണം.” രക്ഷാ ഖാഡ്‌സെയുടെ പരാതിയെത്തുടർന്ന് ജൽഗാവ് പോലീസ് പോക്‌സോ, ഐടി നിയമങ്ങൾ പ്രകാരം എഫ്ഐആർ ഫയൽ ചെയ്തു.





