നടിയും റിയാലിറ്റി ഷോ താരവുമായ സംഭാവ്ന സേത്തിനോട് പർദ്ദ ധരിക്കാണമെന്ന് നിർബന്ധിച്ച മുൻ നടിയും റിയാലിറ്റി ഷോ താരവുമായ സനാ ഖാനെതിരെ വിമർശനം.ഇരുവരും ഒരുമിച്ചെത്തിയ ഒരു വീഡിയോയിലാണ് സനാഖാൻ നടിയോട് പർദ്ദ ധരിക്കാൻ ആവശ്യപ്പെട്ടത്. വീഡിയോ പെട്ടെന്ന് വൈറലായി.

സംഭാവ്നയെ ദുപ്പട്ടയും പർദ്ദയും ധരിക്കാൻ നിർബന്ധിച്ചതിന് സനാ ഖാനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.എവിടെയാണ് നിന്റെ ദുപ്പട്ട, നിനക്കൊരു സല്‍വാർ കമ്മീസ് ഇല്ലേ, എന്താ അടിവേണോ? എവിടെയൊണ് ദുപ്പട്ട, പെട്ടെന്നൊരു ഒരു പർദ്ദ കൊണ്ടു വരു, ഇവള്‍ക്ക് ധരിക്കാൻ-എന്നും സനാ ഖാൻ പോഡ് കാസ്റ്റില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

15 കിലോ കൂടിയതിനാല്‍ വസ്ത്രങ്ങളൊന്നും ഇപ്പോള്‍ തനിക്ക് ചേരുന്നില്ലെന്ന് സംഭാവ്ന വിശദീകരിച്ചു.”ആളുകള്‍ നമ്മുടെ വസ്ത്രങ്ങളിലല്ല ശ്രദ്ധിക്കുന്നത്, നമ്മള്‍ എന്താണ് പറയുന്നതെന്നും നമ്മളുടെ വ്യക്തിത്വം നോക്കിയും അവർ നമ്മളെ സ്നേഹിക്കും”-എന്നും സംഭാവ്ന പറയുന്നു. അതേസമയം നടി എന്ത് ധരിക്കണം എന്ത് ധരിക്കരുത് എന്ന് പറയേണ്ടത് സനാഖാൻ അല്ലെന്ന് നെറ്റിസണ്‍സ് തുറന്നടിച്ചു. ഇവരെപ്പോലുള്ളവരടുളള ചങ്ങാത്തം അവസാനിപ്പിക്കണമെന്നും അവർ ഉപദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക