ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് ഗോപാലകൃഷ്ണനും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. പിന്നാലെ പ്രായവ്യത്യാസം അടക്കം ചൂണ്ടിക്കാട്ടി വലിയ സൈബർ ആക്രമണമാണ് ദമ്ബതികള്‍ നേരിട്ടത്.49 കാരനായ ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന് അടിസ്ഥാനം.ഇത് കെട്ടടങ്ങിയതിന് പിന്നാലെ ഉത്തരേന്ത്യൻ സമൂഹ മാദ്ധ്യമങ്ങളിലില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇവരുടെ വിവാഹം.

വിചിത്രമായ കഥകളോടെ അനാചാരം എന്ന തരത്തിലാണ് വിവാഹ വീഡിയോ ശബ്ദ സന്ദേശത്തിന്റെ അകമ്ബടിയോടെ പ്രചരിക്കുന്നത്.ദേവദാസി സമ്ബ്രദായം പ്രകാരം നടക്കുന്ന ഒരു വിവാഹം എന്ന പേരിലാണ് വീഡിയോ. ഒരു ബ്രാഹ്മണൻ ഒരു ദളിത് സ്ത്രീയെ നിർബന്ധപൂർവ്വം വിവാഹം കഴിക്കുന്നുവെന്നാണ് ഇതില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ എന്താണ് ദേവദാസി സമ്ബ്രദായം എന്നും വിശദീകരിക്കുന്നുണ്ട്. മുൻ‍പ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ദേവദാസികളാക്കിയിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാർ ഇവരെ ലൈംഗിക ചൂഷണം ചെയ്തിരുന്നുവെന്നും അങ്ങനെ അത് നിയമപരമായ വേശ്യാവൃത്തിയായി മാറിയെന്നും അതില്‍ അവകാശപ്പെടുന്നു.

https://twitter.com/seemabodhi/status/1894726685217427500?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1894726685217427500%7Ctwgr%5Eb61c5c939aa8c037b10e6e0d0c36fce6db48fec6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F

നിരവധി സംഘടനകളുടെ മുൻകൈയെടുത്ത് സംവിധാനം നിർത്തിവച്ചെങ്കിലും കർണാടകയിലെ പല സ്ഥലങ്ങളിലും ഇത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വോയ്‌സ് ഓവറില്‍ പറയുന്നു. ഹിന്ദുമതത്തില്‍ ഇപ്പോഴും അനാചാരം എന്ന പേരില്‍ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക