കല്യാൺ : 2013മുതൽ മുംബൈയിലെ നഗരപ്രദേശത്തും സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വസിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ആരോഗ്യവും -വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചുവരുന്ന ,കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ നിർധനരും ഭിന്നശേഷിക്കാരുമായ നൂറോളം വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷത്തേക്കുവേണ്ടിയുള്ള സാമ്പത്തിക സഹായം നൽകുന്നു.

ഫൗണ്ടേഷൻ തുടക്കമിട്ട ‘നൻമ വിദ്യാഭ്യാസ സഹായ സംരംഭം’ പദ്ധതിയുടെ ആദ്യഘട്ട വിതരണം ഉല്ലാസ് നഗർ റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഉല്ലാസ്‌നഗർ റോട്ടറി സേവാ കേന്ദ്രത്തിൽ വെച്ച് നടന്നു.ചടങ്ങിൽ ഡോ.ചന്ദ്രശേഖർ കോൾവേക്കർ അധ്യക്ഷത വഹിച്ചു. നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും സെക്രട്ടറിയുമായ സുനിൽ രാജ്, കുമാരി ശുഭം ദിലീപ് സുപേയ്‌ക്ക്‌ ആദ്യ ചെക്ക് നൽകി സഹായ ധന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉല്ലാസ് നഗർ ,അംബർനാഥ് ,ബദലാപൂർ എന്നിവടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 23 വിദ്യാർത്ഥികൾക്കാണ് സാമ്പത്തിക സഹായം നൽകിയത് .ഡോ.അഭയ് ഗെയ്ക്‌വാദ് വിദ്യാഭ്യാസത്തിന്റെ ആവശ്യതയെ ക്കുറിച്ച്‌ വിശദമായി സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിവ്യ നായർ, മൃദുൽ പ്രഭാകർ ,നന്ദന,പ്രമോദ്‌പിള്ള ,ശക്തിനായർ ,സുലീ കുഞ്ഞുപിള്ള ,അരുൺ നമ്പ്യാർ ,ബിന്ദുമോൾ ,പ്രേമാനന്ദൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .തുടർന്ന് അന്നദാനവും നടന്നു.

ഈ വർഷം നൂറിലധികം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനത്തിനായുള്ള സാമ്പത്തികസഹായം നൽകുമെന്ന് സുനിൽരാജ് അറിയിച്ചു രണ്ടാംഘട്ടം മാർച്ച് അന്ത്യവാരം കല്യാണിൽ വെച്ച് നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക