തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഗാർഡൻ ഗേറ്റ് എന്ന ഫ്ലാറ്റിന്റെ മറവിൽ പണം തട്ടിപ്പ്.ഫ്ലാറ്റിൽ താമസിക്കുന്ന ആളുകൾക്ക് അവർക്കു തന്നെയായ പാർക്കിംഗ് സ്പോട്ട് നൽകാതെ, അവരുടെ കൈയിൽ നിന്ന് 1 ലക്ഷം രൂപ അധികവും ബിൽഡർമാർ ഈടാക്കുകയും ചെയ്തിട്ടുണ്ട്.
പണം കൈപ്പറ്റിയതിന് ശേഷം പോലും താമസക്കാരുടെ അവകാശമായ പാർക്കിംഗ് സ്ഥലത്തെ കുറിച്ച് അധാരത്തിൽ സൂചിപ്പിച്ചിട്ടില്ല.ഫ്ലാറ്റിന്റെ ഉടമസ്ഥന്റെയും ഫ്ലാറ്റിലെ അസോസിയേഷൻ പ്രസിഡന്റിന്റെയും പേരിലാണ് പാർക്കിംഗ് സ്പേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group

തിരുവല്ലയിൽ പ്രാക്റ്റീസ് ചെയ്ത് വരുന്ന അഭിഭാഷകന് ആധാരത്തിൽ കൃത്രിമം കാണിച്ചതിൽ പങ്ക് ഉണ്ടെന്നും ഫ്ലാറ്റിലെ നിവാസികൾ ആരോപിക്കുന്നു.പണം നൽകിയിട്ടും പാർക്കിംഗ് സ്പേസ് ഇല്ലാത്തതിനാൽ, ഫ്ലാറ്റിലെ നിവാസികൾ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







