ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന കമ്മറ്റി പ്രവാസി മലയാളികൾക്കുവേണ്ടിക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സാക്കിനാക്കിയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിൽ നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ യോഗം നടന്നു.

ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ഫാദർ ജോഷ്വാ മണിമല പറമ്പിൽ അധ്യക്ഷനായിരുന്നു. മഹാരാഷ്ട്രയിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസറും കേരള ഗവൺമെൻറ് ഡെപ്യൂട്ടി സെക്രട്ടറിയുമായ റഫീഖ് എസ് മുഖ്യാതിഥിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ചെയ്യുന്ന സേവനങ്ങൾ കൂടാതെ നോർക്ക ഇൻഷുറൻസ് കാർഡിന്റെ പ്രാധാന്യം, കേരള സർക്കാർ പ്രവാസി ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പെൻഷൻ പദ്ധതി തുടങ്ങിയവ വിശദീകരിച്ചു. നിരവധി പേർ പങ്കെടുത്തു. നോർക്ക ഐഡി കാർഡ് എടുക്കുന്നതിനു വേണ്ടിയുള്ള അപേക്ഷാഫോറം വിതരണം ചെയ്തു.

മലങ്കര കത്തോലിക്കാ അസോസിയേഷൻ പ്രസിഡൻറ് ബേബി കെ ഐസക് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഫെയ്മ മഹരാഷ്ട്ര ട്രഷറർ അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സെക്രട്ടറി ബാലൻ പണിക്കർ മുംബൈ കോഡിനേറ്റർ ഉഷാ തമ്പി ജോൺ, ഫെയ്മ റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ. നായർ എന്നിവർ സംസാരിച്ചു.

മലങ്കര കത്തോലിക്കാ ചർച്ചിലെ സിസ്റ്റർ ആർഷ, സെക്രട്ടറി ടീജ ബിമൽ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. മലങ്കര കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിൻസി സജി നന്ദി പറഞ്ഞു.മഹാരാഷ്ട്രയിലെ മറ്റ്‌ ജില്ലകളിലും സമാനമായ ക്യാമ്പുകൾ നടത്തുവാനാണ് ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫയർ സെൽ പദ്ധതിയിടുന്നതെന്ന് പ്രസിഡന്റ് ഉണ്ണി വി ജോർജ് (9422267277) പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് രാധാകൃഷ്ണൻ റ്റി വി 9665066729 പി ആർ ഇൻചാർജ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക