2024 ല്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയമായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഭാഷയുടെ അതിര്‍വരമ്ബുകള്‍ തകര്‍ത്ത് തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും വലിയ വിജയമായി.ഒരു കൂട്ടം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോവുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ കുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവരുന്ന സീന്‍ ഏറ്റവും പീക്കായിരുന്നു. ഗുണാ കേവ് ചിത്രത്തിനായി സെറ്റ് ഇടുകയായിരുന്നു. ബാസിയേയും കൊണ്ട് തറയില്‍ നിന്ന് 40 അടി ഉയരത്തില്‍ തൂങ്ങിക്കിടന്നാണ് സൗബിന്‍ ലൂസടിക്കെടാ എന്ന് പറയുന്നതെന്നും പറയുകയാണ് പ്രൊഡക്ഷന്‍ ഡിസൈനറായ അജയന്‍ ചാലിശ്ശേരി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മഞ്ഞുമേല്‍ ബോയ്‌സി’ന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട 16 മിനുട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോയില്‍ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച ഗുണ കേവിന്റെ സെറ്റ് നിര്‍മ്മാണത്തിന്റെയും ചിത്രീകരണത്തിന്റെയും vfx ജോലികളുടെയും ബിഹൈന്‍ഡ് ദി സീനുകളാണ് കാണിച്ചിരിക്കുന്നത്.

ആര്‍ട്ട് ഡയറക്റ്റര്‍ അജയന്‍ ചാലിശ്ശേരിയുടെ നേതൃത്വത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഗുണ കേവിന്റെ ഭീമന്‍ സെറ്റ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഗുണ കേവില്‍ തന്നെ ചിത്രം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച സംവിധായകന്‍ ചിദംബരവും സഹായികളും കൊടൈക്കനാലില്‍ ചെന്ന് ഗുണ കേവ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാന ഇടങ്ങളിലേക്ക് പ്രൊഡക്ഷന്‍ ക്രൂവിന് എത്തിപ്പെടാനും ജോലി ചെയ്യാനുമുള്ള ബുദ്ധിമുട്ടും, ലൈറ്റപ്പ് ചെയ്യാനും മറ്റുമുള്ള പരിമിതികളും മൂലം ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

ആര്‍ട്ടിഫിഷ്യല്‍ ആയി നിര്‍മ്മിച്ചെടുത്ത ചെടികളുടെയും പാറക്കെട്ടുകളുടെയും ഒപ്പം യഥാര്‍ത്ഥ വസ്തുക്കളും ഉള്‍പ്പെടുത്തിയാണ് ഗുഹയ്ക്കകം പ്രൊഡക്ഷന്‍ ടീം നിര്‍മ്മിച്ചത്. കൂടാതെ കഥാപാത്രങ്ങളെ വെച്ച്‌ ഷൂട്ട് ചെയ്യേണ്ട രംഗങ്ങളിലെ ഗുഹാഭിത്തികളും പാറയിടുക്കുകളുമെല്ലാം പ്രീ-പ്രൊഡക്ഷന്‍ സമയത്ത് തന്നെ പ്രത്യേകം ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചിരുന്നു. സൗബിന്‍ ഷഹിറിന്റെ കഥാപാത്രം ശ്രീനാഥ് ഭാസിയെ രക്ഷിക്കാന്‍ കയര്‍ കെട്ടി കുഴിക്കുള്ളിലേയ്ക്ക് ഇറങ്ങുന്ന രംഗത്തിലെ കിടങ്ങ് 150 ഓളം അടി ഉയരത്തിലാണ് അജയന്‍ ചാലിശേരിയുടെ നേതൃത്വത്തില്‍, പ്രൊഡക്ഷന്‍ ടീം നിര്‍മ്മിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക