കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച കടമെടുപ്പു പരിധി അവസാനിക്കുന്നു. വരുന്ന 25ന് 1920 കോടി രൂപ കൂടി കടമെടുക്കുന്നതോടെയാണ് കേരളത്തിന് അനുവദിച്ച കടമെടുപ്പു പരിധി അവസാനിക്കുന്നത്.നടപ്പു സാന്പത്തിക വർഷം 40,290 കോടി രൂപ കടമെടുക്കാനായിരുന്നു കേന്ദ്രാനുമതി.

ഈ പരിധിയാണ് ചൊവ്വാഴ്ച റിസർവ് മുംബൈ ഓഫീസില്‍ കടപത്രം പുറത്തിറക്കുന്നതോടെ അവസാനിക്കുന്നത്.സാന്പത്തിക വർഷാവസാനമായ മാർച്ചില്‍ കരാറുകാരുടെ ബില്ലുകള്‍ അടക്കമുള്ള ചെലവുകള്‍ കൂട്ടത്തോടെ എത്തുന്പോള്‍ പിടിച്ചുനില്‍ ക്കാനുള്ള വഴി തേടുകയാണ് ധനവകുപ്പ്. മാർച്ചില്‍ 15,000 കോടി രൂപയെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ ട്രഷറി സ്തംഭനമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മാസം ഒരു ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നുണ്ട്. അടുത്ത മാസത്തെ ശന്പളം, പെൻഷൻ, ക്ഷേമപെൻഷൻ തുടങ്ങിയവ വിതരണം ചെയ്യേണ്ടതുണ്ട്. 10,000 കോടി രൂപ കൂടി കടമെടുക്കാൻ കേന്ദ്രത്തോട് അനുമതി തേടും.ഇല്ലെങ്കില്‍ മറ്റു മാർഗങ്ങളില്‍ പണം കണ്ടെത്താനുള്ള ശ്രമവും തുടരും. ചെലവുകളും ബില്ലുകളും കൂട്ടത്തോടെയെത്തുന്പോള്‍ ട്രഷറി സ്തംഭനം ഒഴിവാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ധനവകുപ്പിനു മുന്നിലുള്ള മാർഗം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക