പുന്നപ്രയില്‍ യുവാവ് തൂങ്ങി മരിച്ചതില്‍ ഭാര്യയെയും ഭാര്യയുടെ സുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്ബലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയുടേതാണ് നിർദേശം. യുവാവിന്റെ പിതാവ് നല്കിയ ഹർജിയിലാണ് ഉത്തരവ്.

കഴിഞ്ഞ ഒക്ടോബർ 13നാണ് പുന്നപ്ര ഷജീന മൻസിലില്‍ റംഷാദിനെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സമീനയുടെ സുഹൃത്ത് ബന്ധം ചോദ്യം ചെയ്തതിന് റംഷാദിന് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് റംഷാദിന്റെ പിതാവ് മുഹമ്മദ് രാജയുടെ ഹർജിയിലെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയുടെയും റംഷാദിന്റെയും വിവാഹം നടന്നത്. സമീനയുടെ ആണ്‍ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മില്‍ ഒരുവർഷമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. റംഷാദിന്റെ പിതാവിന്റെ ഹർജിയില്‍ സമീന , സമീനയുടെ മാതാവ് നദീന, സമീനയുടെ സുഹൃത്തായ മനോജ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക