കോടികൾ മുടക്കി പാലാ രൂപതയുടെ ഉടമസ്ഥതയിൽ പടുത്തുയർത്തിയ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് ചേർപ്പുങ്കൽ മാർ സ്ലീവാ ഹോസ്പിറ്റൽ. പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഏറ്റവും അധികം പണം മുടക്കിയതും ഈ സ്ഥാപനത്തിനു വേണ്ടിയാണ്. എന്നാൽ പ്രവർത്തനം തുടങ്ങി അഞ്ചു വർഷം പിന്നിടുമ്പോഴേക്കും പലവട്ടം വിവാദങ്ങളിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട് മാർ സ്ലീവാ ഹോസ്പിറ്റൽ.

ചികിത്സാ പിഴവടക്കമുള്ള ആരോപണങ്ങൾ ആശുപത്രിയെ കുറിച്ച് പലവട്ടം ഉയർന്നു വന്നിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അനധികൃത കരിങ്കൽ ഖനനം നടത്തി എന്ന ആരോപണവും ഉയർന്നിരുന്നു. ആശുപത്രി മാലിന്യം റോഡിലേക്ക് ഒഴുകിയതിനെ ചൊല്ലിയും വിവാദം ഉയർന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറ്റവും പുതിയതായി ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരുടെ സമരമാണ് വിവാദങ്ങളിൽ ഇടം നേടുന്നത്. നഴ്സുമാരുടെ സംഘടനയായ യുഎൻഎയുടെ മാർ സ്ലീവാ യൂണിറ്റ് സെക്രട്ടറി സിനോയ് ജോർജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണ് സമരത്തിന് ഇടയാക്കിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയുടെ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടിക്കൊണ്ടും അടിയന്തരമായി പരിഹരിക്കേണ്ട 20 കാര്യങ്ങൾ ഉയർത്തിയും ആശുപത്രി മാനേജ്മെന്റിന് നിവേദനം സമർപ്പിച്ചിരുന്നു. നഴ്സിംഗ് ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണം എന്നതായിരുന്നു പ്രധാന ആവശ്യം.

പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള മാർ സ്ലീവാ ആശുപത്രിയിൽ നഴ്സിംഗ് ജീവനക്കാരുടെ സമരം

Posted by Kerala Speaks Online on Monday, February 17, 2025

ചർച്ചകളിൽ പരിഹാരമായി ഇല്ല എന്ന് മാത്രമല്ല ആശുപത്രി മാനേജ്മെന്റ് പ്രതികാര ബുദ്ധിയോടെ പെരുമാറി എന്ന ആരോപണവും സമരക്കാർ ഉന്നയിക്കുന്നുണ്ട്. തിരുത്തലുകൾ ആവശ്യപ്പെട്ടത് പുരുഷ നഴ്സുമാരുടെ നേതൃത്വത്തിലാണ്. ഇതിന് പിന്നാലെ പുരുഷ നഴ്സിംഗ് ജീവനക്കാരുടെ ചെയ്ഞ്ചിങ് റൂം ആശുപത്രിയിലേക്കുള്ളിൽ നിന്നും പുറത്തുള്ള കണ്ടൈനറിലേക്ക് മാറ്റി. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പരിമിതമായ ചെയ്ഞ്ചിങ് റൂം സാഹചര്യങ്ങളുടെ വീഡിയോ ഇവർ സ്വകാര്യ ചാനലുമായി പങ്കുവെച്ചിരുന്നു. ചാനലിൽ വന്നു സംസാരിച്ച സംഘടനാ നേതാവിനെയാണ് ഇപ്പോൾ സർവീസിൽനിന്ന് പുറത്താക്കിയിരിക്കുന്നത്.

പുറത്താക്കൽ വിവരം അറിഞ്ഞ മറ്റു ജീവനക്കാർ ചർച്ചകൾക്കു മാനേജ്മെന്റിനെ സമീപിച്ചെങ്കിലും നിഷേധാത്മകമായ നിലപാടാണ് മാനേജ്മെൻറ് സ്വീകരിച്ചതെന്നും ആരോപണമുയരുന്നു. തുടർന്ന് കുത്തിയിരിപ്പ് സമരവും ആശുപത്രി കവാടത്തിനു മുന്നിൽ സൂചനാ പ്രതിഷേധവും സംഘടിപ്പിക്കുകയായിരുന്നു ജീവനക്കാർ. സമരത്തിലെ വൻ പങ്കാളിത്തം ആശുപത്രി മാനേജ്മെന്റിനെയും ഞെട്ടിച്ചിട്ടുണ്ട്. ആശുപത്രി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലായിരുന്നു മുദ്രാവാക്യം വിളികൾ. വരുംദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്നാണ് ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക