കിഫ്ബി ധനസഹായത്തോടെ പണിയുന്ന റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ കൊള്ളയടിക്കുന്നതിന് തുല്യമാകും.ദേശീയ പാതകളില്‍ ഇപ്പോള്‍ തന്നെയുള്ള ടോള്‍ പിരിവിന് പുറമെ 50ലേറെ മറ്റ് പാതകളിലും യാത്ര ചെയ്യാൻ ടോള്‍ നല്‍കേണ്ടിവരും.
ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കാതെ ക്യാമറ വഴിയും ജിപിഎസ് വഴിയും ടോള്‍ പിരിക്കാൻ തുടങ്ങുന്നതോടെ യാത്രക്കാർ അറിയാതെ തന്നെ പണം പോകും.പൊതുമരാമത്ത് വകുപ്പിന്റേ്റേതു മാത്രമായി 511 റോഡുകളാണ് കിഫ്ബി പണിയുന്നത്. ഇതിനെല്ലാമായി 32,000 കോടിയാണ് ചിലവ്. ഈ പണം അതാത് റോഡുകളില്‍ നിന്ന് തന്നെ പിരിച്ചെടുക്കണം എന്നാണ് കിഫ്ബിയുടെ നിലപാട്. 50 കോടി രൂപയിലധികം ചെലവഴിച്ച റോഡുകളില്‍ നിന്നു ടോള്‍ പിരിക്കാനുള്ള ശുപാർശ നല്‍കിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. ഈ ആവശ്യം സർക്കാർ അംഗീകരിച്ച സ്ഥിതിക്ക് ഇനി ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയേ വേണ്ടൂ.
ഇപ്പോള്‍ പണിനടക്കുന്ന തീരദേശ ഹൈവേ, വികസിപ്പിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് ജംക്ഷൻ, വഴയില നാലുവരിപ്പാത, പ്രാവച്ചമ്ബലം- കൊടിനട പാത, കൊട്ടാരക്കര ബൈപാസ്, കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേ, അങ്കമാലി-കൊച്ചി എയർപോർട്ട് ബൈപാസ്, മൂവാറ്റുപുഴ – പെരുമ്ബാവൂർ ബൈപാസുകള്‍ തുടങ്ങിയവയൊക്കെ ടോള്‍ പിരിക്കാനുള്ള റോഡുകളുടെ പട്ടികയിലുണ്ട്.ഇതിനെല്ലാം പുറമെ, ഇപ്പോള്‍ നിർമാണം പുരോഗമിക്കുന്ന ദേശീയപാത അതോറിറ്റിയുടെ റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പാണ്.







