മഹാകുംഭമേളയില്‍ പങ്കെടുത്ത് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു.ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പ്രയാഗ് രാജില്‍ തനിക്കുണ്ടായതെന്ന് ശ്രീനിധി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
മഹാകുംഭമേളയില്‍ പങ്കെടുക്കണമെന്ന് ഞാനും ഒട്ടും വിചാരിച്ചിരുന്നില്ല. എന്നാല്‍ പെട്ടെന്നാണ് ഇങ്ങനെയൊരു തോന്നലുണ്ടായത്. പ്രയാഗ് രാജ് എന്നെ വിളിക്കുന്നത് പോലെ തോന്നി. ഒരു വർക്കില്‍ നിന്ന് മറ്റൊന്നിലേക്ക് എന്ന തിരക്കിലായിരുന്നു ഞാൻ. പക്ഷേ, വരണമെന്ന് തോന്നിയപ്പോള്‍ തന്നെ ഞാൻ ഫ്ലൈറ്റ് ബുക്ക് ചെയ്തു. ബാഗ് പാക്ക് ചെയ്തു. ഇപ്പോള്‍ ഞാൻ ഇവിടെ എത്തിയിരിക്കുന്നു.










