മധ്യകേരളത്തിനുള്ള ക്രിസ്മസ് സമ്മാനമായി കഴിഞ്ഞ ഡിസംബർ 14 നാണ് കോട്ടയം ലുലു മാള്‍ തുറന്നത്. എംസി റോഡിന് സമീപം മണിപ്പുഴയില്‍ പ്രവർത്തനം ആരംഭിച്ച മാളില്‍ ആദ്യ ദിനങ്ങളില്‍ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മികച്ച ഓഫറുകള്‍ കൂടി ആയതോടെ ആളുകള്‍ ഇടിച്ച് കയറുന്ന സ്ഥിതിയുണ്ടായി. സാധാരണ ഗതിയില്‍ ഏത് പുതിയ ലുലു മാള്‍ വന്നാലും ആളുകള്‍ ഇത്തരത്തില്‍ ഇടിച്ച് കയറുന്നത് പതിവാണ്.

ഉദ്ഘാടനം കഴിഞ്ഞ ഒന്നര മാസം പിന്നിടുമ്പോഴും കോട്ടയം ലുലു ആളുകളുടെ വരവിന് കുറവൊന്നും ഇല്ല. ലുലുവിന്റെ സ്വന്തം ഹൈപ്പർ മാർക്കറ്റിലും ലുലു ഫാഷനിലും ബൈ വണ്‍ ഗെറ്റ് വണ്‍ അടക്കമുള്ള ഓഫറുകള്‍ വിവിധ ഉത്പന്നങ്ങള്‍ക്ക് ഇപ്പോഴും ലഭ്യമാണ് എന്നതാണ് ആളുകളെ പ്രധാനമായും ആകർഷിക്കുന്നത്. ഉച്ച സമയത്ത് പോലും ലുലുവില്‍ എത്രത്തോളം തിരക്കുണ്ടെന്ന് റൂട്ട് കഫെ ബൈ രാഗേഷ് എന്ന യൂട്യൂബർ വീഡിയോ സഹിതം കാണിച്ചും തരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ചിലർ പറയുന്നത് പോലെ ആദ്യത്തെ ഒരു തിരക്ക് മാത്രമല്ല, നല്ല സാധനങ്ങള്‍ കിട്ടി കഴിഞ്ഞാല്‍ ആളുകള്‍ എപ്പോള്‍ വേണമെങ്കിലും വരും മേടിക്കും. കോട്ടയത്തുകാർ അങ്ങനെ സാധനമൊന്നും വാങ്ങിക്കില്ലെന്ന് പറയുന്നുവരുണ്ട്. എന്നാല്‍ നല്ല സാധനമാണേല്‍ എത്ര വിലകൊടുത്തും വാങ്ങുന്നവരാണ് കോട്ടയത്തുകാർ’ രാഗേഷ് പറയുന്നു.

https://youtu.be/XqCbDmi7FLU?si=lpBY33TKjgPFRQJO

രാഗേഷ് പറഞ്ഞതിന് സമാനമായ രീതിയിലുള്ള അഭിപ്രായങ്ങള്‍ കമന്റ് ബോക്സിലും കാണാന്‍ സാധിക്കും. ‘ശരിയാണ് കുറെ ആളുകൾ ഉദ്ഘാടന സമയങ്ങളിൽ പറഞ്ഞിരുന്നു, ഇത് കോട്ടയം ആടാ. ലുലു അല്ല എന്ത് വന്നാലും പൊട്ടും എന്ന്. എന്നാല് നല്ല സാധനം കിട്ടുന്ന സ്ഥലങ്ങൾ ആണേൽ കോട്ടയത്തുകാർ അവിടം ഏറ്റേടുക്കുക തന്നെ ചെയ്യും.. എത്ര ആളുകൾ അവിടെ ജോലി ചെയ്യുന്നു. ഒറ്റയടിക്ക് ലുലുവിനെ കുറ്റം പറയുന്നവരും പൂട്ടണം എന്ന് പറയുന്നവനും ഈ നൂറുകണക്കിന് ആളുകൾക്ക് ജോലി കൊടുക്കാൻ കൂടി ശ്രമിക്കണം.’ എന്നാണ് മോഹനന്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക