നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചതായി വിവരം. നടി നിഖിലയോ അഖിലയോ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.അതേസമയം അഖില സന്യാസ വേഷത്തില്‍ പങ്കുവച്ച ഒരു ചിത്രവും അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദ ഭൈരവയുടെ ഫെയ്സ്ബുക്ക് കുറിപ്പുമാണ് ചർച്ചകള്‍ക്ക് ആധാരം.
ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നും എന്റെ ശിഷ്യയായ അഖില ഇന്ന് അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി എന്നാണ് അഭിനവ ബാലാനന്ദഭൈരവയുടെ പോസ്റ്റ്. ഈ കുറിപ്പിനൊപ്പം പങ്കുവച്ച പോസ്റ്റിലാണ് സന്യാസ വേഷത്തിലുള്ള അഖിലയുടെ ചിത്രവുമുള്ളത്.കലാമണ്ഡലം വിമലാദേവിയുടെയും എം. ആർ പവിത്രന്റെ മകളാണ് അഖില വിമലും നടി നിഖില വിമലും.
നിഖില വിമല്‍ ബാലതാരമായി സിനിമയിലെത്തിയപ്പോള്‍ പഠനത്തിലാണ് അഖില വിമല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എൻ.യുവില്‍ തിയേറ്റർ ആർട്സിലായിരുന്നു ഗവേഷണം. ഇതിന് ശേഷം ഹാർവാർഡ് യൂണിവേഴ്സിറ്റിയില്‍ മെലോണ്‍ സ്കൂള്‍ ഒഫ് തിയേറ്റർ ആൻഡ് പെർഫോമൻസ് റിസർച്ച് ഫെലോയായിരുന്നു.”
ജൂനാ പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും സന്യാസവും മഹാ മണ്ഡലേശ്വർ പദവിയും…
Posted by Abhinava Balanandabhairava on Monday, January 27, 2025












