മുംബൈ: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച അജ്ഞാത സ്ത്രീക്കെതിരെ മാൽവാനി പൊലീസ് കേസെടുത്തു. പോലീസ് പറയുന്നതനുസരിച്ച്, ഇരയായ ആയിഷ ഷെയ്ഖ് (91) മാൽവാനിയിലെ എംഎച്ച്ബി കോളനിയിലെ ചാലിൽ താമസിക്കുന്നു. ജനുവരി 12 ന് വൈകുന്നേരം 7 മണിയോടെ മകൻ നിസ്കാരത്തിന് പോയതിനാൽ അവർ വീട്ടിൽ തനിച്ചായിരുന്നു.
ആയിഷ ഷെയ്ഖ് പിന്നീട് അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കുന്ന സമയത്താണ്ഒരു സ്ത്രീ വീട്ടിനുള്ളിലേക്ക് കടന്നു വന്നത്,ഈ സമയത്ത് പ്രധാന വാതിൽ തുറന്നു കിടക്കുകയായിരുന്നു.ഈ തക്കം നോക്കി പെട്ടെന്ന് അകത്തുകയറിയ ബുർഖ ധരിച്ചസ്ത്രീ വയോധികയുടെ പിന്നിൽ നിന്ന്കഴുത്തിൽ പിടിച്ചു.ശേഷം ഉടൻ തന്നെ സ്ത്രീ ഷായ്ഖിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണ്ണ മാല തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.
എന്നാൽ പെട്ടെന്ന് തന്നെ വയോധിക ഒരു ഗ്ലാസ് എടുത്ത് പ്രതിക്ക് നേരെ എറിയുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു.ഇതേത്തുടർന്ന് സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു.ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 309 (5) (കവർച്ച നടത്താനുള്ള ശ്രമം), 62 (ഗുരുതരമായ കുറ്റകൃത്യം ചെയ്യാൻ ശ്രമം) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.










