
ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ സഹപ്രവർത്തകയെ ജോലിസ്ഥലത്ത് വച്ച് വെട്ടിക്കൊന്ന് യുവാവ്. പൂനെയിലെ യെരവാഡ ഏരിയയിലെ സ്വകാര്യ കമ്ബനിയിലെ ബിപിഒ( ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ്) ജീവനക്കാരനാണ് യുവതിയെ കൊലപ്പെടുത്തിയത്.ജനുവരി ഏഴിന് വൈകിട്ട് ആറരയ്‌ക്കായിരുന്നു സംഭവം. WNS ഗ്ലോബല്‍ സർവീസസ് എന്ന കമ്ബനിയുടെ പാർക്കിംഗ് ഏരിയയിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്.
ശുഭദ ശങ്കർ എന്ന 28-കാരിയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ സത്യനാരയണ്‍ കനോജ (30) ആണ് കൊലപാതകി. ബസില്‍ നിന്ന് ഇറങ്ങിയ യുവതിയെ ഇയാള്‍ കാത്ത് നിന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ കൈക്കും മറ്റും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കൊലവിളി നടത്തുന്നതിനിടെയാണ് യുവാവിനെ ചിലർ തടയുന്നത്. ഇതിനിടെ യുവതിയെ നഗർ റോഡിലെ സഹ്യാദ്രി ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവാവിനെ അവിടെ കൂടി നിന്നവർ കൈകാര്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
രക്തംവാർന്നാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അച്ഛന്റെ ചികിത്സയ്‌ക്കായി പല തവണയായി നാലു ലക്ഷം രൂപ വാങ്ങിയിരുന്ന യുവതി ഇത് തിരികെ നല്‍കിയിരുന്നില്ല. യുവാവിന്റെ അന്വേഷണത്തില്‍ ഇത് തട്ടിപ്പാണെന്ന് മനസിലാക്കി. പലതലണ യുവാവ് ആവശ്യപ്പെട്ടെങ്കിലും പണം മടക്കി നല്‍കാൻ തയാറാകാതിരുന്നതോടെയാണ് തർക്കവും ആക്രമണവുമുണ്ടായതെന്ന് യെരവാഡ പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു.