ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും പലപ്പോഴും അതിനെ അവഗണിക്കുന്നവരാണ് പകുതിയിലധികം പേരും.
ചുണ്ടിലും വായിലും വ്രണങ്ങള്‍ കാണപ്പെടുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. വിറ്റാമിന്റെ കുറവ് കൊണ്ടുണ്ടാകുന്ന പ്രശ്നം എന്ന് പറഞ്ഞ് തള്ളിക്കളയുമ്ബോള്‍ പലപ്പോഴും കാൻസറിന്റെ ആദ്യ ലക്ഷണങ്ങളില്‍ പെടുന്നവയാണ് ഇത് എന്നതാണ് സത്യം. രോഗനിർണയം നടത്തിയാല്‍ പെട്ടെന്ന് തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ് ഓറല്‍ കാൻസർ. പുകയില ഉപയോഗം, അമിതമായ മദ്യപാനം, വായിലെ ശുചിത്വമില്ലായ്മ, ജനിതകം എന്നിവയാണ് ഓറല്‍ കാൻസറിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍.
ഓറൽ സെക്സ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കും
ഓറല്‍ സെക്‌സ് തൊണ്ടയിലെ കാൻസർ സാധ്യത വർദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് ഉത്തരം. ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്‌പിവി) പകരുന്നതിനുള്ള എളുപ്പവഴികളിലൊന്നാണ് ഓറല്‍ സെക്‌സ്. ഇത് ചർമ്മത്തിലെ അരിമ്ബാറകളില്‍ കാണപ്പെടുന്ന തരം അണുബാധതകള്‍ക്കും, വിവിധ തരത്തിലുള്ള കാൻസറുകള്‍ക്കും കാരണമാകുന്നു. ആഗോള തലത്തില്‍ നടന്ന പഠനങ്ങള്‍, ഇതിനകം തന്നെ ഓറല്‍ സെക്‌സും തൊണ്ടയിലെ കാൻസർ സാധ്യതയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്, ചില എച്ച്‌പിവി സ്‌ട്രെയിനുകളുടെ പ്രസരണമാണ് പ്രധാനകാരണം






