ടിപി വധക്കേസ് പ്രതി കൊടി സുനി പരോള്‍ ലഭിച്ചതിനെ തുടർന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. കൊടി സുനിയുടെ അമ്മ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്.പരോള്‍ ലഭിച്ചതോടെ സുനി ജയിലില്‍ നിന്നും പുറത്തിറങ്ങി. പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു.
എന്നാല്‍ പൊലീസിന്റെ പ്രെബേഷൻ റിപ്പോർട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരോള്‍ ലഭിച്ചതിനെ തുടർന്ന് സുനി തവനൂർ ജയിലില്‍ നിന്നും ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. അതിനിടെ, പരോള്‍ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് ലഭിച്ചു. ശിക്ഷിച്ചിട്ടും നിരവധി കേസുകളില്‍ പ്രതിയായിരുന്നു സുനി.
അതേസമയം, കൊടി സുനിക്ക് എങ്ങനെ ഒരു മാസത്തെ പരോള്‍ അനുവദിച്ചു എന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയിട്ടുണ്ടോ?. അമ്മക്ക് കാണാനാണെങ്കില്‍ 10 ദിവസം പോരെ?. ഇത്തരമൊരു ക്രിമിനല്‍ ഒരു മാസം നാട്ടില്‍ നിന്നാല്‍ എന്ത് സംഭവിക്കും?.ആഭ്യന്തര വകുപ്പ് അറിയാതെ ജയില്‍ ഡിജിപിക്ക് മാത്രമായി പരോള്‍ അനുവദിക്കാനാവില്ല. നിയമവിദഗ്ദരുമായി ആലോചിച്ച് നടപടികളിലേക്ക് കടക്കുമെന്നും കെകെ രമ പറഞ്ഞു.





