നവിമുംബൈ :നവി മുംബൈയിലെ ജനങ്ങളുടെ സ്വപ്നമായിരുന്നഅന്താരാഷ്‌ട്ര വിമാനത്താവളം ഏപ്രിൽ 17ന് ഉദ്ഘാടനം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൽ വാണിജ്യ വിമാനത്തിന്‍റെ ലാൻഡിങ് പരീക്ഷണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിച്ച അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാലാണ് ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളത്തിന്‍റെ ലൈസൻസ് ഉൾപ്പെടെ നടപടികൾക്കായി സിവിൽ വ്യോമയാന ഡയറക്റ്റർ ജനറലിനെ സമീപിച്ചിട്ടുണ്ടെന്നു ബൻസാൽ പറഞ്ഞു. ജൂലൈ അവസാനത്തോടെ ഇവിടെ നിന്ന് അന്താരാഷ്‌ട്ര സർവീസുകളും തുടങ്ങാനായേക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിമാനത്താവളത്തിന് തറക്കല്ലിട്ടത്. 16,700 കോടി ചെലവുള്ള നവി മുംബൈ വിമാനത്താവളം മുംബൈ വിമാനത്താവളത്തിലെ തിരക്കു കുറയ്ക്കുമെന്നാണു കരുതുന്നത്. അഞ്ചു ഘട്ടങ്ങളിലായി പൂർത്തിയാകുന്ന വിമാനത്താവളത്തിലെ രണ്ടു റൺവേകളും നാലു ടെർമിനലുകളും യാഥാർഥ്യമാകുമ്പോൾ വർഷം ഒമ്പതു കോടി യാത്രക്കാരെയാണു പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക