വർണനക്ഷത്രങ്ങളും പുല്‍ക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്മസ് ട്രീയും നിറഞ്ഞ വരാന്തകളും മുറ്റങ്ങളുമാണ് ഇനിയുള്ള കാഴ്ചകള്‍.ക്രിസ്മസ് കാലത്ത് നാട്ടില്‍ മഞ്ഞുപെയ്യുന്നതിന്‍റെ ഓർമപുതുക്കിയാണ് ക്രിസ്മസ് സ്നോട്രീയുടെ വരവ്. നിറം കൊണ്ട് മാത്രമല്ല, ഈ ക്രിസ്മസ് സ്നോ ട്രീകള്‍ വ്യത്യസ്തത പുലർത്തുന്നത്.

മഞ്ഞുപെയ്തിറങ്ങിയ പോലുള്ള അലങ്കാര രീതിയാണ് ഇതിന്റെ പ്രധാന ആകർഷണം. ട്രീ ഓരോ വെട്ടം നിവർത്തുമ്ബോളും ശിഖരങ്ങളില്‍നിന്ന് മഞ്ഞുവീഴുന്ന പോലെയാണുണ്ടാകുക.ക്രിസ്മസ് വൈബിനോട് യോജിക്കുന്ന രീതില്‍ നിർമിച്ച ഇവക്ക് പിങ്ക്, നീല, വെള്ള എന്നിങ്ങനെ വിവിധനിറങ്ങളാണുള്ളത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇതിന്റെ നിർമാണം. 2200 രൂപയാണ് ആറടിനീളം വരുന്ന ട്രീയുടെ വില, എട്ട് അടി നീളം വരുന്ന സ്നോ ട്രീയുടെ വില 4300 രൂപയാണ്. മഞ്ഞുപെയ്യുന്ന അലങ്കാരത്തിനൊപ്പം വിവിധമായ അലങ്കാരങ്ങളും ലൈറ്റുകളും സ്‌നോ ട്രീയില്‍ സംഗമിക്കുന്നതോടെ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

200 രൂപയില്‍ ആരംഭിക്കുന്ന സൈസ് ക്രിസ്മസ് ട്രീ മുതല്‍ 10,000 രൂപക്ക് മുകളില്‍ വില വരുന്ന ക്രിസ്മസ് ട്രീകള്‍ വരെ വിപണിയിലുണ്ട്.അലങ്കാരങ്ങള്‍ ഒന്നും ഇല്ലാത്ത പ്ലെയിൻ ക്രിസ്മസ് ട്രീ മുതല്‍ ലൈറ്റുകളും നക്ഷത്രങ്ങളും ഗിഫ്റ്റുകളും എല്ലാം ചേർന്നുവരുന്ന ക്രിസ്മസ് ട്രീകള്‍ വരെ വിപണിയിലുണ്ട്. പച്ച നിറത്തിലെ സാധാരണ ക്രിസ്മസ് ട്രീ മുതല്‍ ബള്‍ബുകളും അലങ്കാരവസ്തുക്കളും നിറച്ച ട്രീകളുമാണ് പുതിയ ട്രെൻഡ്. 280 രൂപ മുതലാണ് ട്രീകളുടെ വില. ട്രീ ഒരുക്കാനുള്ള തോരണങ്ങള്‍ക്കു രണ്ടു മീറ്ററിന് 15 രൂപ മുതല്‍ തുടങ്ങും.

എല്‍.ഇ.ഡി ലൈറ്റിന് മീറ്ററിന് 15 രൂപയാണ് വില. റെഡിമെയ്ഡ് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവുമൊക്കെ വാങ്ങി വീട് അലങ്കരിക്കലാണ് ഇപ്പോഴത്തെ രീതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക