താനെ: വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ നടത്തുന്ന വിമ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷം ഗംഭീരമായി ഇന്നലെ നടന്നു. വെള്ളിയാഴ്ച രാവിലെ സെന്റ് ലോറൻസ് കോളേജ് ഓഡിറ്ററിയിതിൽ വച്ചായിരുന്നു പരിപാടികൾ അരങ്ങേറിയത്. മുലുണ്ട് വാണി വിദ്യാലയം ജൂനിയർ കോളേജ് പ്രിൻസിപ്പലും മുഖ്യ അതിഥിയും ആയ വെങ്കിടചലം ഭദ്ര ദീപം തെളിയിച്ച് ഉൽഘാടനം ചെയ്തു.

സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരായ യോഗേഷ് ജാൻകർ , സുനിൽ മോറെ, ബോബൻ മോറെ, ലയൺ കുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞിരാമൻ,സെക്രട്ടറി കെ.ആർ ഹരികുമാർ നായർ,നന്ദലൻ നാരായൺ,ഹെഡ് മിസ്ട്രെസ് ഹർഷിത ആമീൻ,ജേക്കബ് ബി സ്‌കറിയ, പ്രമീള സുരേന്ദ്രൻ, കെ. ബി. ഹരിദാസ് ജയന്ത് നായർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. കുട്ടികളുടെ വിവിധ തരം കലാ പരിപാടികൾ അവതരിപ്പിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനത്തിൽ നിന്നുള്ള കലാരൂപംങ്ങൾ അവതരിപ്പിച്ചത് കാണികളെ ത്രസിപ്പിച്ചു.

പരിപാടിയിൽ ഏറെ പ്രശംസയും കയ്യടിയും നേടിയത് സ്ത്രീ സുരക്ഷ ബോധവൽക്കരണം നടത്തുന്ന സ്കിറ്റ് അവതരിപ്പിച്ച ടീമിനായിരുന്നു.ഈ അവസരത്തിൽ സ്കൂളിൽ നിന്നും വിരമിച്ച വിനോദിനി നമ്പ്യാർക്കു മാനേജ്മെന്റ് യാത്രയാപ്പു നൽകി. സ്കൂളിൽ 10 വർഷത്തിലധികമായി ജോലി ചെയ്തു വരുന്ന സ്റ്റാഫുകൾക്ക് മാനേജ്മെന്റ് അനുമോദിച്ചു.










