ഷൊർണൂർ “പ്രഭാതം” കലാ സാംസ്‌കാരിക വേദിയുടെ 18-ാമത് ഭരത് ബാലൻ. കെ. നായർ. നാടകോത്സവത്തിന് തിരി തെളിഞ്ഞു.
മികച്ച നടിക്കുള്ള 2024 ലെ പുരസ്കാരം നേടിയ ബീന ആർ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ പ്രഥമ പ്രഭാതം – ബാൽസൻ നാടക പുരസ്കാരം പ്രശസ്ത നടി കുളപ്പുള്ളി ലീലക്ക് ഷോർണൂർ MLA പി.മമ്മിക്കുട്ടി സമ്മാനിച്ചു. പ്രഭാതത്തിന്റെ സ്വന്തം ബാൽസൻ ഷൊർണൂർ എഴുതിയ പുസ്തകം “ആയിരം അമാവാസിയും ആയിരത്തൊന്ന് പൗർണമിയും” ബീന ആർ ചന്ദ്രന് M R മുരളി ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചടങ്ങിൽ ഡോ. വാസു വൈദ്യരെ ആദരിച്ചു., നഗരസഭ ചെയർമാൻ എം കെ ജയപ്രകാശ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഉദ്ഘാടന ദിവസം ആറ്റിങ്ങൽ നടന സഭയുടെ “റിപ്പോർട്ട് നമ്പർ 79” എന്ന നാടകം അരങ്ങേറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക