മുംബൈ:’മഹാ നഗർ ഗ്യാസ്’ കമ്പനിയിലെ ജീവനക്കാരെന്ന വ്യാജേന 58 കാരിയായ സ്ത്രീയുടെ ഫ്ലാറ്റിൽ കയറി നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ഘട്‌കോപ്പർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.സംഭവം നടക്കുമ്പോൾ ഘട്‌കോപ്പർ വെസ്റ്റിൽ താമസിക്കുന്ന വീട്ടമ്മയായ ഹേമലത ഗാന്ധി വീട്ടിൽ തനിച്ചായിരുന്നു. വൈകുന്നേരം 4:30 ന് മഹാനഗർ ഗ്യാസ് ലിമിറ്റഡ് കമ്പനിയിൽ നിന്നുള്ളയാളാണെന്ന് പറഞ്ഞ ഒരാൾ ഡോർബെൽ അടിച്ചു.ഗ്യാസ് ചോർച്ചയുണ്ടോയെന്ന് പരിശോധിക്കാൻ വന്നതാണെന്ന് അയാൾ പറയുകയും അയാളുടെ വാക്കുകളെ വിശ്വസിച്ച് ഗാന്ധി അയാളെ അകത്തേക്ക് വരുവാനും അനുവദിച്ചു.അടുക്കളയിൽ ഗ്യാസ് പരിശോധിക്കുന്നതിനിടെ മറ്റൊരാൾ തുറന്ന് കിടക്കുന്ന വാതിലിലൂടെ അകത്ത് കയറി അകത്തു നിന്ന് പൂട്ടി.തുടർന്ന് ഇരുവരും ചേർന്ന് ഗാന്ധിയെ തറയിൽ ഇരിക്കാൻ നിർബന്ധിച്ചു. നിലവിളിക്കാതിരിക്കാൻ അവർ അവളുടെ വായിൽ തൂവാല കെട്ടിയെന്നും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പോലീസിനോട് അവർ പറഞ്ഞു.കൈകൾ രണ്ടും പുറകിലേക്ക് ആക്കി കെട്ടിയെന്നും അവർ പോലീസിനോട് പറഞ്ഞു.ശേഷം സ്വർണ്ണ വളകൾ, താലി മാല, കൈ ചെയ്യിനുകൾ എന്നിവ അലമാരയിൽ നിന്നും എടുത്ത് പോവുക ആയിരുന്നു.മൊത്തത്തിൽ നാല് ലക്ഷം രൂപയുടെ ആഭരണമാണ് കവർന്നത്.ഏകദേശം 25-30 വയസ് പ്രായമുള്ള കവർച്ച ക്കാർ ഹിന്ദിയിൽ സംസാരിക്കുന്നവർ ആയിരുന്നുവെന്നും പോലീസിനോട് ഹേമലത പറഞ്ഞു.കവർച്ച സംഘം ഗാന്ധിയെ ആക്രമിക്കുകയും മുഖത്തും വലത് കണ്ണിലും പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.സംഭവത്തിന് ശേഷം ഭർത്താവിനെ വിവരമറിയിക്കുകയും ദമ്പതികൾ ഘട്കോപ്പർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ, സംഘം ചേർന്ന് കൊള്ളയടിക്കൽ, ക്രിമിനൽ നടപടികൾ ചേർത്തു വകുപ്പുകൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സൻഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാനും മുൻകാല ക്രിമിനൽ റെക്കോർഡുകൾ പരിശോധിക്കാനും തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക















