തൃപ്പൂണിത്തുറ എരൂർ മാത്തൂർ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേർക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്ബലക്കുന്ന് കടൂർ കല്യാണി വീട്ടില്‍ കല്യാണിവീട്ടില്‍ ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍ വെളിച്ചിക്കാല സുബിൻ ഭവനത്തില്‍ സുനിലിന്റെ മകൻ സുബിൻ (19) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പാലത്തിലൂടെ ഒട്ടേറെ ദൂരം നിരങ്ങി നീങ്ങിയാണ് ബൈക്ക് നിന്നത്. ശബ്ദം കേട്ടെത്തിയ പാലത്തിനടുത്തുള്ള വീട്ടുകാർ അറിയിച്ചതനുസരിച്ച്‌ പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹം എറണാകുളം ജനറലാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാത്തൂരിനടുത്തുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് സുബിൻ. കോള്‍ സെൻ്റർ ജീവനക്കാരിയാണ് നിവേദിത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക