മുതിർന്ന മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന്റെ പിന്നാമ്ബുറ കഥകളെ കുറിച്ച് ജോമോൻ പുത്തൻപുരക്കല്‍ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ദൈവത്തിൻറെ സ്വന്തം വക്കീല്‍ എന്ന ആത്മകഥ എഴുതിയപ്പോള്‍ അതില്‍ ഉള്‍പ്പെടുത്താതെ മാറ്റിവെച്ച ഒരു കാര്യമാണ് ജോമോൻ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഇതാ ജോണി ലൂക്കോസിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തുകയാണ് ജോമോൻ പുത്തൻപുരയ്ക്കല്‍. കരിമണല്‍ കമ്ബനി ഉടമ ശശിധരൻ കർത്തയില്‍ നിന്ന് ആദ്യമായി മാസപ്പടി വാങ്ങിയ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് ആണെന്ന് പുതിയ വീഡിയോയില്‍ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ :
മനോരമ ന്യൂസ് ചാനല്‍ മേധാവി ജോണി ലൂക്കോസിന്റെ പിന്നാമ്ബുറ കഥകളെ കുറിച്ച് ഞാൻ ഫേസ്ബുക്കില്‍ ഇട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ ഇപ്പോള്‍ ലഭിക്കുന്നത്. ആ വിവരങ്ങളാണ് ഞാൻ ഇപ്പോള്‍ നിങ്ങളോട് പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ന്യൂസ് ചാനലുകളില്‍ ചർച്ചചെയ്യുന്നത് ആദായ സെറ്റില്‍മെന്റ് ബോഡുമായി ബന്ധപ്പെട്ട് പുറത്തുവന്ന കരിമണല്‍ കമ്ബനിയുമായി ബന്ധപ്പെട്ട ശശിധരൻ കർത്തയുടേത്. 135 കോടി രൂപയാണ് പലർക്കായി കൊടുത്തത്. അതില്‍ എല്ലാവരുടെയും പേര് വെളിയിലേക്ക് വന്നിട്ടില്ല. പേര് വരാത്ത ആളെ കുറിച്ചാണ്. അങ്ങനെ ചർച്ച ചെയ്യുന്നതിനിടയാണ് ജോണി ലൂക്കോസിന്റെ പിന്നാമ്ബുറ കഥയെ കുറിച്ച് ഞാൻ പറഞ്ഞപ്പോഴാണ് , കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജഗദീഷ് ബാബു എന്നെ ഫോണില്‍ വിളിച്ചത്. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സത്യമായ കാര്യമാണെന്ന് മനസ്സിലായി.
ശശിധരൻ കർത്തയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് ജഗദീഷ് ബാബു പറഞ്ഞു. ശശിധരൻ കത്തയെ കണ്ടപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു, താങ്കള്‍ ആദ്യമായി മാസപ്പടി കൊടുത്ത മാധ്യമപ്രവർത്തകൻ ആരാണ്? അദ്ദേഹം പറഞ്ഞു മനോരമ ചാനലിലെ ജോണി ലൂക്കോസിനാണ് ആദ്യമായി കൊടുത്തത്. ജഗദീഷ് ബാബു സത്യമാണെന്ന് എന്നെയും അറിയിച്ചു. ശശിധരൻ കത്തയില്‍ നിന്നും ജോണി ലൂക്കോസ് വാങ്ങിച്ചതില്‍ അന്വേഷണം നടത്തേണ്ടതാണ്.
ജോണി ലൂക്കോസ് അഞ്ചു പൈസ കൈക്കൂലി വാങ്ങുന്നവൻ അല്ല എന്ന് ചില മാധ്യമ സുഹൃത്തുക്കള്‍ എന്ന് വിളിച്ചു പറഞ്ഞിരുന്നു. എത്ര മൂടി വെച്ചാലും സത്യങ്ങള്‍ വെളിയില്‍ വരും. ജോണി ലൂക്കോസിനെ കുറിച്ച് ഒരു മുതിർന്ന മാധ്യമപ്രവർത്തകനായ ജഗദീഷ് ബാബു പറഞ്ഞ ഗുരുതരമായ ആരോപണം മലയാള മനോരമ മാനേജ്മെൻറ് അന്വേഷിക്കാൻ തയ്യാറുണ്ടോ? അല്ലെങ്കില്‍ ഇവിടുത്തെ സംസ്ഥാനസർക്കാർ അന്വേഷിക്കാൻ തയ്യാറുണ്ടോ? കേന്ദ്ര ഏജൻസി അന്വേഷിക്കാൻ തയ്യാറുണ്ടോ? ശശിധരൻ കർത്തയില്‍ന നിന്ന് ആദ്യമായി കൈനീട്ടം വാങ്ങിയ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് ആണെന്ന് പറയുമ്ബോള്‍ ഇനിയും ഒരുപാട് കഥകള്‍ പുറത്ത് വരാനുണ്ട്.
രാജാവ് നഗ്നനാണെന്ന് പറയുവാൻ ധൈര്യം വേണം. ഇതുപോലുള്ളവരുടെ മുഖംമൂടി പുറത്തു കൊണ്ടുവരണം.





