മുംബൈ:മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ(81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു ഏറെ നാളായി താമസിച്ചിരുന്നത്.

മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും. കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തന പരിചയമുള്ള എം ടി പത്മ രണ്ട് തവണ കേരളത്തിന്റെ മന്ത്രിയായിരുന്നു. 1991 ലും 1995 ലും എം.ടി പത്മ മന്ത്രിസ്ഥാനത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1991 മുതല്‍ 1995 വരെ കരുണാകരന്‍ മന്ത്രി സഭയില്‍ ഫിഷറീസ് -ഗ്രാമ വികസന – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു എം ടി പത്മ. 1995 ല്‍ കരുണാകരന് പിന്നാലെ എ കെ ആന്റണി മുഖ്യമന്ത്രിയായപ്പോഴും ഫിഷറീസ് – രജിസ്‌ട്രേഷന്‍ വകുപ്പ് എം.ടി പത്മയുടെ ചുമതലയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക