മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്നു സഞ്ജയ് ബംഗാർ.

52 കാരനായ ബംഗാർ ഇന്ത്യക്കായി 12 ടെസ്റ്റുകളും 15 ഏകദിന മത്സരങ്ങളും കളിച്ചു. ഈ കാലയളവില്‍ 650 റണ്‍സും 14 വിക്കറ്റും നേടി. ഇപ്പോഴിതാ ബംഗാറിന്റെ മകൻ ആര്യൻ തന്റെ വെളിപ്പെടുത്തലുകളിലൂടെ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്തിടെയാണ് ആര്യൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ‘അനായ ബംഗാർ’ എന്ന പേരും സ്വീകരിച്ചു. പുതിയ രൂപത്തിലേക്കുള്ള മാറ്റത്തിന്റെ പിന്നിലെ കഥ ഇവർ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”കരുത്ത് അല്‍പം കുറഞ്ഞെങ്കിലും സന്തോഷം വർധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്ബോഴും, അത് യഥാർഥ എന്നിലേക്കുള്ള യാത്രയാകുന്നു’ – അനായ എന്ന പേരു സ്വീകരിച്ച ആര്യൻ ബംഗാർ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഇരുപത്തിമൂന്നുകാരനായ ആര്യൻ, ഹോർമോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഇവർ, മുൻപ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‍ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കായി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള പിതാവ് സഞ്ജയ് ബംഗാറാണ് തന്റെ പ്രചോദനമെന്നും കുറിപ്പിലുണ്ട്. ട്രാൻസ് വുമണ്‍ എന്ന നിലയില്‍ എപ്രകാരമാണ് ക്രിക്കറ്റ് കൈവിട്ടുകളയേണ്ടി വന്നതെന്നാണ് കുറിപ്പില്‍ വിശദീകരിക്കുന്നത്.

”തീരെ ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. വളർന്നപ്പോള്‍, ഇന്ത്യയ്ക്കായി കളിക്കുകയും പിന്നീട് ഇന്ത്യയെ പരിശീലിപ്പിക്കുകയും ചെയ്ത അച്ഛനെ മാതൃകയാക്കി. അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നായിരുന്നു എന്റെ ആഗ്രഹം. ക്രിക്കറ്റിനോട് അച്ഛൻ കാണിച്ചിട്ടുള്ള സ്നേഹവും ആവേശവും താല്‍പര്യവും എക്കാലവും എന്നെ പ്രചോദിപ്പിച്ചിരുന്നു.

”അങ്ങനെയാണ് ക്രിക്കറ്റിനോട് കടുത്ത ഇഷ്ടത്തിലായത്. എന്റെ മോഹവും ഭാവിയുമെല്ലാം ക്രിക്കറ്റായി മാറി. അച്ഛനേപ്പോലെ ഒരു കാലത്ത് ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് കാര്യമായിട്ടെടുത്ത് പരിശീലിച്ചു തുടങ്ങി. എന്റെ ജീവിതത്തില്‍ എല്ലാമെല്ലാമായിരുന്ന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഇപ്പോള്‍ ആ വേദനിപ്പിക്കുന്ന യാഥാർഥ്യത്തിനു മുന്നിലാണ് ഞാൻ.

ഹോർമോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയയാകുന്ന ഒരു ട്രാൻസ് വുമണ്‍ എന്ന നിലയില്‍, എന്റെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് എന്റെ കരുത്തായിരുന്ന പേശികളുടെ ബലം കുറഞ്ഞു. എന്റെ കായികക്ഷമതയും പഴയ പടിയല്ല. ഞാൻ ദീർഘകാലം ചേർത്തുപിടിച്ചിരുന്ന ക്രിക്കറ്റ്, എന്നില്‍നിന്ന് വഴുതിപ്പോകുന്നു’ – അനായ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക