തെലുങ്കർക്ക് എതിരെ അപകീർത്തി പരാമർശം നടത്തിയതില്‍ കേസെടുത്തതിനു പിന്നാലെ നടി കസ്തൂരി ഒളിവില്‍. താരത്തിന്റെ വീട് പൂട്ടിയ നിലയിലാണ്.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം ആക്റ്റീവ് അല്ല എന്നാണ് റിപ്പോർട്ടുകള്‍.
ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന സമൻസ് നല്‍കാൻ പൊലീസ് എത്തിയപ്പോഴാണ് വീട് പൂട്ടി കടന്നു കളഞ്ഞ വിവരം അറിയുന്നത്. ഹിന്ദു മക്കള്‍ കക്ഷിയുടെ പ്രകടനത്തെ അഭിസംബോധന ചെയ്തുള്ള കസ്തൂരിയുടെ പ്രസംഗമാണ് വൈറലായത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി എത്തിയവരുടെ പിൻതലമുറക്കാരാണ് തെലുങ്കർ എന്നാണ് നടി പറഞ്ഞത്.
എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി അനുഭാവിയായ നടിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുകൊണ്ട് സമൻസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായ താരം നവംബർ എട്ടിനാണ് അവസാന ട്വീറ്റ് പങ്കുവച്ചത്.





