ക്യൂആർ കോഡില്‍ കൃത്രിമം കാണിച്ച്‌ ജോലി ചെയ്യുന്ന ആശുപത്രിയിലെ പണം തട്ടിയ സംഭവത്തില്‍ കാഷ്യറായ യുവതി പൊലീസ് പിടിയില്‍.

തമിഴ്നാട് അണ്ണാനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കേസില്‍ തിരുവാരൂർ സ്വദേശിയും 24 കാരിയുമായ എം. സൌമ്യയെ ആണ് പൊലീസ് പിടികൂടിയത്. ആശുപത്രിയിലെ ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് അധികൃതരെ വിശ്വസിപ്പിച്ച്‌ ആശുപത്രിയില്‍ എത്തുന്നവർക്ക് യുവതി സ്വന്തം ബാങ്ക് അക്കൌണ്ടിൻ്റെ ക്യൂആർ കോഡ് കാണിക്കുകയായിരുന്നു. ബില്ലുകള്‍ പലതും രജിസ്റ്ററില്‍ എഴുതാതെയും യുവതി തട്ടിപ്പിന് വഴിയൊരുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് യുവതി 52 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതിയുടെ ചില പ്രവൃത്തികളില്‍ സംശയം തോന്നിയിരുന്ന ആശുപത്രി അധികൃതർ ഇൻ്റേണല്‍ ഓഡിറ്റില്‍ ഒരു മാസത്തെ രേഖകള്‍ പരിശോധിച്ചതോടെയാണ് യുവതിയുടെ കള്ളക്കളികള്‍ പുറത്തായത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസില്‍ പരാതി നല്‍കുകയും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2022 ഫെബ്രുവരി മുതല്‍ ഈ വര്‍ഷം മെയ് വരെ യുവതി തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 2021 നവംബറിലാണ് യുവതി അണ്ണാനഗറിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക