കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഉസ്മാനെ സുരക്ഷാസേന ഇല്ലാതാക്കിയത് . ഈ ഓപ്പറേഷനില്‍ ഇന്ത്യൻ സൈന്യത്തിനൊപ്പം നിർണ്ണായക പങ്ക് വഹിച്ചത് ‘ ബിസ്ക്കറ്റ് പായ്‌ക്കറ്റുകള്‍ ‘ .ഉസ്മാനെ ഇല്ലാതാക്കിയത് ഏറെ ശ്രമകരമായ ദൗത്യത്തിലൂടെയായിരുന്നുവെന്നാണ് സൂചന.
ശ്രീനഗറിലെ ഖന്യാറില്‍ ഒരു വീട്ടില്‍ ഉസ്മാൻ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു . എന്നാല്‍ ഓപ്പറേഷന് തെരുവ് നായ്‌ക്കള്‍ തടസമായി. തെരുവ് നായ്‌ക്കള്‍ ഏറെയുള്ള ഭാഗത്താണ് ഉസ്മാൻ ഒളിച്ചിരുന്നത് .രാത്രിയിലെ ഓപ്പറേഷനിൽ നായ്‌ക്കള്‍ കുരച്ചാല്‍ അത് വഴി ഭീകരർക്ക് വിവരം ലഭിക്കുമെന്ന് സൈനികർ മനസിലാക്കി.
ഈ പ്രശ്നത്തെ മറികടക്കാൻ ബിസ്ക്കറ്റ് പായ്‌ക്കറ്റുകളുമായാണ് സൈനികർ മുന്നോട്ട് പോയത് . ബിസ്ക്കറ്റുകള്‍ തെരുവ് നായ്‌ക്കള്‍ക്ക് നല്‍കി ആദ്യം അവരെ നിശബ്ദരാക്കി . പിന്നീട് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചത് . ഈ ഏറ്റുമുട്ടൽ ഉസ്മാനെ വധിച്ച ശേഷമാണ് അവസാനിച്ചത്.






