ദീപാവലി ദിനത്തിൽ ഡസ്റ്റ് ബിൻ റോക്കറ്റ് ആക്കി ഐഐടി വിദ്യാർഥികൾ; വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
പലരും പലതരത്തിലാണ് ദീപാവലി ആഘോഷിക്കുന്നത്. ചിലർ പടക്കം പൊട്ടിച്ചും മറ്റും ആഘോഷിക്കുമ്ബോള്‍ ചിലർ മധുരം വിതരണം ചെയ്യുന്നു.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ദീപാവലി ആഘോഷത്തിൻറെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
പ്ലാസ്റ്റിക് ഡസ്റ്റ് ബിൻ ആകാശത്തേക്ക് വിക്ഷേപിച്ചുകൊണ്ടാണ് ഒരുകൂട്ടം ഐഐടി വിദ്യാർഥികളുടെ ദീപാവലി ആഘോഷം. പടക്കങ്ങള്‍ ഉപയോഗിച്ചാണ് ഇവർ പ്ലാസ്റ്റിക് ഡസ്റ്റ് ബിൻ ആകാശത്തേക്ക് തൊടുത്തുവിടുന്നത്. ഐ.ഐ.ടി ധൻബാദിലെ ബോയ്സ് ഹോസ്റ്റലിലാണ് സംഭവം അരങ്ങേറിയത്.
പടക്കത്തിന് തിരികൊളുത്തുന്ന വിദ്യാർഥികളെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. തുടർന്ന് ഇവർ മാറി നില്‍ക്കുന്നതും ഡസ്റ്റ്ബിൻ ആകാശത്തേക്ക് ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം. നാലാം നിലവരെ ഉയർന്ന ഡസ്റ്റബിൻ പിന്നീട് താഴേക്ക് വീഴുന്നതും കാണാൻ കഴിയും.
നിരവധിയാളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. കൗതുകമുണർത്തുന്ന ധാരാളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഡസ്റ്റ് ബിന്നും പടക്കവുമുള്ള ഐ.ഐ.ടി വിദ്യാർഥികളുള്ളപ്പോള്‍ എന്തിന് യഥാർഥ റോക്കറ്റ്? ദീപാവലി ദിനത്തില്‍ ഐ.ഐ.ടിയില്‍ മാത്രമാകും സയൻസ് എക്സ്പരിമന്റ് നടത്തുക, ഐഎസ്‌ആർഒയില്‍ നിന്ന് 99 മിസ്ഡ് കോളുകള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.